കെനിയ കോടതി അദാനിയുടെ 736 ദശലക്ഷം ഡോളർ ഊർജ്ജ പദ്ധതി കരാർ റദ്ദാക്കി

Anjana

Adani Kenya energy contract cancelled

കെനിയയിലെ ഹൈക്കോടതി അദാനി എനർജി സൊല്യൂഷൻസും കെനിയയിലെ പൊതുമേഖലാ സ്ഥാപനവും തമ്മിൽ ഒപ്പിട്ട 736 ദശലക്ഷം ഡോളറിൻ്റെ ഊർജ്ജ പദ്ധതി കരാർ റദ്ദാക്കി. കെനിയ ഇലക്ട്രിക്കൽ ട്രാൻസ്മിഷൻ കമ്പനിയുമായി അദാനി എനർജി സൊല്യൂഷൻസ് ഉണ്ടാക്കിയ 30 വർഷത്തേക്കുള്ള കരാറിനെതിരെ ലോ സൊസൈറ്റി ഓഫ് കെനിയ എന്ന സംഘടനയാണ് കോടതിയെ സമീപിച്ചത്. ഇടപാട് ഭരണഘടനാ വിരുദ്ധമെന്നും നിബന്ധനകൾ രഹസ്യമാക്കി വെച്ചെന്നും പരാതിയിൽ ആരോപിച്ചിരുന്നു.

രാജ്യത്തിൻ്റെ വികസനത്തിനും സാമ്പത്തിക വളർച്ചയ്ക്കും ഊർജ്ജ പ്രതിസന്ധിക്കും കരാർ പരിഹാരമാകുമെന്ന് ഊർജ്ജ മന്ത്രാലയം വാദിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല. ഇത് അദാനി ഗ്രൂപ്പിന് കെനിയയിൽ നേരിടുന്ന രണ്ടാമത്തെ തിരിച്ചടിയാണ്. നേരത്തെ, കെനിയയിലെ പ്രധാന വിമാനത്താവളമായ ജോമോ കെന്യാറ്റ വിമാനത്താവളത്തിൻ്റെ നടത്തിപ്പ് ഏറ്റെടുക്കാനുള്ള അദാനി ഗ്രൂപ്പിൻ്റെ ശ്രമത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കെനിയയിലെ പ്രതിപക്ഷം അദാനിക്ക് വെല്ലുവിളി ഉയർത്തി രംഗത്തെത്തിയിരുന്നു. 203 ബില്യൺ ഡോളറിൻ്റെ കള്ളപ്പണ കേസിൽ സ്വിസ് ഏജൻസി അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം നടത്തുന്നുണ്ടെന്ന് ആരോപിച്ച പ്രതിപക്ഷം, അദാനി ഗ്രൂപ്പുമായി ഒപ്പിട്ട കരാറിലെ നിബന്ധനകൾ ഒളിപ്പിക്കാൻ കെനിയ സർക്കാർ ശ്രമിക്കുന്നുവെന്നും ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഊർജ്ജ പദ്ധതി കരാർ റദ്ദാക്കിയത്.

Story Highlights: Kenyan court cancels $736 million energy project contract between Adani Energy Solutions and Kenya’s public sector company

Leave a Comment