ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള ക്രാഫ്റ്റണ് (KRAFTON) ഇന്ത്യയിലെ കോളജ് ക്യാംപസുകളില് ഇ-സ്പോര്ട്സ് പ്രചരിപ്പിക്കുന്നതിനായി ഓഗസ്റ്റില് ആരംഭിച്ച പര്യടന പരിപാടി തുടരുകയാണ്. ഇതിനകം 14 കോളജുകളില് ഇ-സ്പോര്ട്സ് മത്സരങ്ങള് സംഘടിപ്പിച്ചു കഴിഞ്ഞു. ഡല്ഹി, കാണ്പൂര് ഐ.ഐ.ടികള്‍, ഇന്ത്യന് ഇന്സ്റ്റിട്യൂട്ട് ഓഫ് സ്പേസ് സയന്സ് ആന്ഡ് ടെക്നോളജി, കെ.ജെ. സോമയ്യ കോള്ജ് ഓഫ് എന്ജിനീയറിങ്ങ് എന്നിവ ഇതില് ഉള്പ്പെടുന്നു. അടുത്ത വര്ഷം മാര്ച്ച് വരെ ഈ ടൂര് തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.
രാജ്യത്തുടനീളം താഴേത്തട്ടില് ഇ-സ്പോര്ട്സ് പ്രതിഭകളെ വളര്ത്തിയെടുക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. മൂന്ന് തലങ്ങളിലായി 64 കോളജ് ക്യാംപസുകളില് ഇ-സ്പോര്ട്സ് ടൂര്ണമെന്റുകള് സംഘടിപ്പിക്കും. ആകെ രണ്ടു കോടി രൂപയാണ് സമ്മാനത്തുക. ആതിഥേയത്വം വഹിക്കുന്ന കോളജുകള്ക്ക് പ്രൈസ് പൂളില് നിന്ന് രണ്ടു ലക്ഷം രൂപ വീതം ലഭിക്കും. കോളജ് വിദ്യാര്ത്ഥികള്ക്ക് ഇ-സ്പോര്ട്സില് തങ്ങളുടെ കഴിവു തെളിയിക്കാനുള്ള അവസരം ലഭിക്കുന്നതോടൊപ്പം, വളര്ന്നുവരുന്ന ഇ-സ്പോര്ട്സ് വ്യവസായത്തിലെ തൊഴില് സാധ്യതകളും പരിചയപ്പെടുത്തും.
ബാറ്റില് ഗ്രൗണ്ട്സ് മൊബീല് ഇന്ത്യ (BGMI), എംപയേഴ്സ്, ബുള്ളറ്റ് എക്കോ ഇന്ത്യ, റിയല് ക്രിക്കറ്റ് എന്നിവയാണ് ടൂറിലെ പ്രധാന ഇ-സ്പോര്ട്സ് ഇനങ്ങള്. 2018 ലെ ജക്കാര്ത്ത ഏഷ്യന് ഗെയിംസില് ഇ-സ്പോര്ട്സ് ഉള്പ്പെട്ടിരുന്നു. ഇ-സ്പോര്ട്സ് ഉപകരണ നിര്മ്മാണം ഭാവിയില് വലിയ വ്യവസായമായി വളരാന് സാധ്യതയുണ്ട്. ഇതോടെ ആഗോള തലത്തില് തൊഴില് സാധ്യതയും വര്ധിക്കും. ഈ മേഖലയിലേക്ക് വിദ്യാര്ത്ഥികളെ ആകര്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇ-സ്പോര്ട്സ് ക്യാംപസ് ടൂര് സംഘടിപ്പിക്കുന്നത്. ഭാവിയില് കേരളത്തിലെ ക്യാംപസുകള്ക്കും ഇത്തരം മത്സരങ്ങള്ക്ക് ആതിഥ്യം വഹിക്കാന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
Story Highlights: KRAFTON organizes E-Sports tournaments across 64 college campuses in India to promote gaming and career opportunities