ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റില് ന്യൂസിലന്ഡിന്റെ ലീഡ് 300 റൺസ് കടന്നു. പൂനെയില് നടക്കുന്ന മത്സരത്തില് രണ്ടാം ഇന്നിംഗ്സില് ന്യൂസിലന്ഡ് 5 വിക്കറ്റ് നഷ്ടത്തിൽ 198 റൺസെടുത്ത് ലീഡ് 301 ആക്കി ഉയര്ത്തി. ടോം ബ്ലണ്ടൽ (30), ഗ്ലെൻ ഫിലിപ്സ് (9) എന്നിവരാണ് ക്രീസില്. സ്പിന്നര്മാരെ സഹായിക്കുന്ന പിച്ചില് 300ന് മുകളിലുള്ള വിജയലക്ഷ്യം പിന്തുടരുക ഇന്ത്യക്ക് വലിയ വെല്ലുവിളിയാകും.
നേരത്തെ, ന്യൂസിലന്ഡിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 259നെതിരെ ഇന്ത്യ 156ന് എല്ലാവരും പുറത്താവുകയായിരുന്നു. 103 റണ്സിന്റെ ലീഡാണ് കിവീസ് ഒന്നാം ഇന്നിഗ്സില് നേടിയത്. ഏഴ് വിക്കറ്റ് നേടിയ മിച്ചല് സാന്റ്നറാണ് ഇന്ത്യയെ തകര്ത്തത്. 38 റണ്സ് നേടിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ സ്കോര് 150 കടത്താന് സഹായിച്ചത്. 30 റണ്സ് വീതം നേടിയ ശുഭ്മാന് ഗില്, യശസ്വി ജയ്സ്വാള് എന്നിവരാണ് അല്പമെങ്കിലും പിടിച്ചുനിന്ന മറ്റ് ഇന്ത്യന് താരങ്ങള്.
ന്യൂസിലന്ഡിന്റെ ഒന്നാം ഇന്നിംഗ്സില് മൂന്നിന് 197 എന്ന ശക്തമായ നിലയില് നിന്നാണ് അവര് 259 റണ്സിന് ഓള് ഔട്ടായത്. 76 റണ്സെടുത്ത ഓപ്പണര് ഡെവോണ് കോണ്വെയാണ് കിവീസിന്റെ ടോപ് സ്കോറര്. രചിന് രവീന്ദ്ര 65 റണ്സെടുത്തു. ഇന്ത്യയ്ക്കായി വാഷിംഗ്ടണ് സുന്ദര് ഏഴ് വിക്കറ്റ് വീഴ്ത്തി.
Story Highlights: New Zealand extends lead to over 300 runs against India in first Test, posing a significant challenge for India’s chase on a spin-friendly pitch.