വയനാട് ദുരിതാശ്വാസത്തിൽ കേന്ദ്രസർക്കാരിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ, ദുരിതാശ്വാസത്തിന് പ്രത്യേക സഹായം കേന്ദ്രം നൽകിയില്ലെന്ന് അറിയിച്ചു. സംസ്ഥാന സർക്കാർ നൽകിയ മൂന്ന് അപേക്ഷകളിലും കേന്ദ്രം തീരുമാനമെടുത്തില്ലെന്നും വ്യക്തമാക്കി.
തീവ്രസ്വഭാവമുള്ള ദുരന്തമായി വിജ്ഞാപനം ചെയ്യണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല. ഈ ആവശ്യം അംഗീകരിച്ചിരുന്നെങ്കിൽ പുനർനിർമ്മാണത്തിനായി ആഗോള സഹായം ലഭിക്കുമായിരുന്നുവെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. ദുരിതബാധിതരുടെ വായ്പകൾ എഴുതിത്തള്ളണമെന്ന ആവശ്യവും കേന്ദ്രം അംഗീകരിച്ചിട്ടില്ല.
സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ ബാക്കിയുണ്ടായിരുന്നത് 782.99 കോടി രൂപയാണെന്നും ഈ ഫണ്ട് മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിത പ്രദേശത്ത് മാത്രമായി ഉപയോഗിക്കേണ്ടതല്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഇതോടെ, വയനാട് ദുരിതാശ്വാസത്തിൽ കേന്ദ്രത്തിന്റെ നിലപാടിനെതിരെ സംസ്ഥാന സർക്കാർ ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ്.
Story Highlights: Kerala government approaches High Court against Centre for lack of special assistance in Wayanad relief efforts