ഡാന ചുഴലിക്കാറ്റ്: ബംഗാളിൽ ഒരു മരണം; ഒഡീഷയിലും നാശനഷ്ടം

Anjana

Cyclone Dana

ശക്തമായ ഡാന ചുഴലിക്കാറ്റ് ബംഗാളിലും ഒഡീഷയിലും നാശനഷ്ടങ്ങൾ സൃഷ്ടിച്ചു. വ്യാഴാഴ്ച രാത്രി തീരത്തെത്തിയ ചുഴലിക്കാറ്റിൽ ഈസ്റ്റ് മിഡ്നാപൂരിലെ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു. ലക്ഷക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ, പശ്ചിമ ബംഗാളിലെ നെതാജി സുബാസ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളവും ഭുവനേശ്വർ വിമാനത്താവളവും താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്.

കൊൽക്കത്തയിൽ നിന്ന് 350 കിലോമീറ്റർ അകലെ വടക്കൻ ഒഡീഷയിലെ ഭിതാർകനികയ്ക്കും ധമ്രയ്ക്കും ഇടയിലാണ് ചുഴലിക്കാറ്റ് കരയിൽ പ്രവേശിച്ചത്. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. ഒഡീഷയിലെ ഭദ്രക്, ദമ്ര എന്നിവിടങ്ങളിൽ ശക്തമായ കാറ്റും മഴയും തുടരുകയാണ്. അതിശക്തമായ കാറ്റിൽ ദമ്രയിൽ മരങ്ങൾ കടപുഴകി വീണു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രണ്ട് സംസ്ഥാനങ്ങളുടെയും സാഹചര്യം യഥാസമയം നിരീക്ഷിക്കുന്നതിനായി മുഖ്യമന്ത്രിമാരുടെ നേതൃത്വത്തിൽ കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനകളെയും പ്രത്യേക മെഡിക്കൽ സംഘത്തെയും രണ്ട് സംസ്ഥാനങ്ങളിലും വിന്യസിച്ചിട്ടുണ്ട്. ഡാന ചുഴലിക്കാറ്റിന്റെ ആഘാതം കുറയ്ക്കുന്നതിനായി അധികൃതർ സജീവമായി പ്രവർത്തിക്കുന്നു.

Story Highlights: Cyclone Dana causes damage in Bengal and Odisha, one death reported

Leave a Comment