പിവി അന്വര് വിഷയം: യുഡിഎഫില് ഭിന്നത; കെ സുധാകരനെ തള്ളി കെ മുരളീധരന്

നിവ ലേഖകൻ

UDF split PV Anwar

പിവി അന്വര് വിഷയത്തില് യുഡിഎഫില് ഭിന്നത രൂക്ഷമാകുന്നു. കെപിസിസി അദ്ധ്യക്ഷന് കെ സുധാകരനെ തള്ളി മുന് അദ്ധ്യക്ഷന് കെ മുരളീധരന് രംഗത്തെത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കെ സുധാകരന്റെ അഭിപ്രായം യുഡിഎഫിന്റേതല്ലെന്നും വ്യക്തിപരമായ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം കെപിസിസി അദ്ധ്യക്ഷനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അന്വറിന്റെ ഉപാധികളോടെയുള്ള പിന്തുണ വേണ്ടെന്നതാണ് യുഡിഎഫ് തീരുമാനമെന്നും, എന്നാല് ഉപാധികളില്ലാത്ത അന്വറിന്റെ പിന്തുണ സ്വീകരിക്കുമെന്നും മുരളീധരന് പറഞ്ഞു.

കോണ്ഗ്രസ് അധ്യക്ഷന് ഒപ്പിട്ട തീരുമാനം ആര്ക്കും തിരുത്താന് അവകാശമില്ലെന്ന് മുരളീധരന് ചൂണ്ടിക്കാട്ടി. വ്യക്തിപരമായ നയം എന്നൊന്നില്ലെന്നും കോണ്ഗ്രസ് നയം നടപ്പിലാക്കാന് എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

എന്നാല്, പി വി അന്വറിന്റെ പിന്തുണയില് കോണ്ഗ്രസിന്റെ ഭിന്നാഭിപ്രായം ഇന്നലെയാണ് കെപിസിസി അധ്യക്ഷന് കെ സുധാകരന് തുറന്ന് പറഞ്ഞത്. പി വി അന്വറിനെ സഹകരിപ്പിക്കണമെന്നായിരുന്നു തന്റെ നിലപാടെന്ന് സുധാകരന് വ്യക്തമാക്കി.

  വിഎസിനെ അവസാനമായി കാണാൻ രമേശ് ചെന്നിത്തല ഹരിപ്പാടെത്തി

പ്രതിപക്ഷ നേതാവും അന്വറും തമ്മില് തെറ്റിയതോടെ സഹകരണം നടക്കാതെ വന്നുവെന്നും പ്രതിപക്ഷ നേതാവിന്റെ നിലപാട് വേണ്ടിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. ഉപതെരഞ്ഞെടുപ്പ് സര്ക്കാരിനൊപ്പം പ്രതിപക്ഷത്തിന്റേയും വിലയിരുത്തലാകുമെന്നും കെ സുധാകരന് അഭിപ്രായപ്പെട്ടു.

Story Highlights: UDF divided over PV Anwar issue, K Muraleedharan opposes K Sudhakaran’s stance

Related Posts
സൗമ്യ വധക്കേസ്: ജയിൽ ചാടിയ ഗോവിന്ദചാമി പിടിയിൽ; സി.ബി.ഐ അന്വേഷണം വേണമെന്ന് സുധാകരൻ
Govindachami jail escape

സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിപ്പോയെങ്കിലും പിന്നീട് Read more

പി.കെ. ശശിക്ക് സി.പി.ഐ.എമ്മിൽ തുടരാനാവില്ല, യു.ഡി.എഫ് പരിഗണിക്കാമെന്ന് സന്ദീപ് വാര്യർ
P.K. Sasi issue

പി.കെ. ശശിക്ക് സി.പി.ഐ.എമ്മിൽ തുടരാൻ കഴിയില്ലെന്നും യു.ഡി.എഫിലേക്ക് വരുന്നത് പരിഗണിക്കാമെന്നും സന്ദീപ് വാര്യർ Read more

ആരോഗ്യമന്ത്രി രാജി വെച്ച് വാർത്ത വായിക്കാൻ പോകണം; കെ.മുരളീധരൻ
Veena George criticism

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. വീണാ Read more

  കമൽ ഹാസൻ രാജ്യസഭാ എം.പി.യായി സത്യപ്രതിജ്ഞ ചെയ്തു
ശ്വാസംമുട്ടുന്നുണ്ടെങ്കിൽ പാർട്ടി വിടൂ; തരൂരിന് കെ. മുരളീധരന്റെ മുന്നറിയിപ്പ്

ശശി തരൂർ എം.പി.ക്ക് മുന്നറിയിപ്പുമായി കെ. മുരളീധരൻ. പാർട്ടിക്കുള്ളിൽ ശ്വാസംമുട്ടൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ പാർട്ടി Read more

സർവകലാശാലകളിൽ സംഘി-മാർക്സിസ്റ്റ് വൽക്കരണം നടക്കുന്നു: അടൂർ പ്രകാശ്
Adoor Prakash

സംസ്ഥാനത്തെ സർവ്വകലാശാലകളിൽ സംഘി വല്ക്കരണവും മാർക്സിസ്റ്റ് വല്ക്കരണവുമാണ് നടക്കുന്നതെന്ന് യുഡിഎഫ് കൺവീനർ അടൂർ Read more

ശശി തരൂർ ഏത് പാർട്ടിക്കാരനാണെന്ന് ആദ്യം തീരുമാനിക്കട്ടെ; പരിഹസിച്ച് മുരളീധരൻ
K Muraleedharan

ശശി തരൂർ എം.പി തന്നെ മുഖ്യമന്ത്രിയാകാൻ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് സൂചിപ്പിക്കുന്ന സർവേ ഫലം Read more

കോട്ടയം മെഡിക്കൽ കോളേജ് അപകടം: ആരോഗ്യമന്ത്രിയെ പുറത്താക്കണമെന്ന് കെ. സുധാകരൻ
Kottayam building collapse

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവം ദൗർഭാഗ്യകരമെന്ന് Read more

  സൗമ്യ വധക്കേസ്: ജയിൽ ചാടിയ ഗോവിന്ദചാമി പിടിയിൽ; സി.ബി.ഐ അന്വേഷണം വേണമെന്ന് സുധാകരൻ
ആരോഗ്യരംഗത്തെ പ്രശ്നങ്ങൾ പഠിക്കാൻ യുഡിഎഫ് ഹെൽത്ത് കമ്മീഷൻ രൂപീകരിച്ചു
Kerala health issues

സംസ്ഥാനത്തെ ആരോഗ്യരംഗത്തെ പ്രശ്നങ്ങൾ പഠിക്കുന്നതിനായി യുഡിഎഫ് ഹെൽത്ത് കമ്മീഷൻ രൂപീകരിച്ചു. ഡോ. എസ്.എസ് Read more

വീണാ ജോർജിനെതിരെ കെ.മുരളീധരൻ; ആരോഗ്യവകുപ്പ് അനാരോഗ്യ വകുപ്പായി മാറി
Veena George criticism

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ രംഗത്ത്. Read more

കേരളം ഭരിക്കാൻ കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് കെ. മുരളീധരൻ
Kerala Congress

നിലമ്പൂർ മോഡൽ പിന്തുടർന്നാൽ കേരളത്തിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് കെ. മുരളീധരൻ. പാർട്ടി Read more

Leave a Comment