തിരുവനന്തപുരത്തെ കരിക്കകം ഗവൺമെന്റ് ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഹിന്ദി അധ്യാപക തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടക്കുന്നു. ഒക്ടോബർ 28ന് രാവിലെ 10.30ന് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.
അതേസമയം, കേരള സർക്കാരിന്റെ നോർക്ക വകുപ്പിനു കീഴിലുള്ള കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിൽ പബ്ളിക് റിലേഷന്സ് ഓഫീസറുടെ (PRO) ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. കരാര് അടിസ്ഥാനത്തില് ഒരുവര്ഷത്തേയ്ക്കാണ് നിയമനം. പബ്ളിക് റിലേഷൻസ്, മാസ് കമ്മ്യൂണിക്കേഷൻസ്, ജേർണലിസം ഇവയിലേതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദം, ബിരുദം അല്ലെങ്കിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയാണ് വിദ്യാഭ്യാസ യോഗ്യത. മാധ്യമപ്രവര്ത്തനത്തിലും പബ്ളിക് റിലേഷന്സിലും 3 വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം.
പ്രായപരിധി 45 വയസ്സാണ്. പ്രതിമാസം 35,000 രൂപ (Consolidated) ശമ്പളം ലഭിക്കും. താല്‍പര്യമുളള ഉദ്യോഗാര്ത്ഥികള് വിശദമായ ബയോഡാറ്റ (മേല്വിലാസം, ഫോണ് നമ്പര്, ഇ-മെയില് വിലാസം ഉള്പ്പെടുത്തണം), വിദ്യാഭ്യാസ, പ്രവൃത്തിപരിചയ സര്ട്ടിഫിക്കറ്റുകളുടെ പകര്പ്പുകള് എന്നിവ സഹിതം 2024 നവംബര് 06 ന് വൈകിട്ട് 05 മണിക്കകം [email protected] എന്ന ഇ-മെയിലില് അപേക്ഷ നല്‍കാവുന്നതാണ്.
Story Highlights: Job opportunities in Kerala: Hindi teacher vacancy in Thiruvananthapuram school and PRO position in NORKA Welfare Board