എഡിഎം കൈക്കൂലി കേസ്: ടി വി പ്രശാന്തന്റെ മൊഴിയെടുപ്പില് സിപിഐഎം നേതാവിന്റെ സാന്നിധ്യം വിവാദമാകുന്നു

നിവ ലേഖകൻ

TV Prasanthan statement controversy

പരിയാരം മെഡിക്കല് കോളേജില് നടന്ന വകുപ്പുതല അന്വേഷണത്തില് സിപിഐഎം സര്വീസ് സംഘടനാ നേതാവിന്റെ സാന്നിധ്യം വിവാദമായിരിക്കുകയാണ്. എഡിഎം കെ നവീന് ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തന്റെ മൊഴിയെടുക്കുന്നതില് എന്ജിഒ യൂണിയന് ഏരിയ സെക്രട്ടറിയും പരിയാരം മെഡിക്കല് കോളേജിലെ സീനിയര് ക്ലാര്ക്കുമായ പി ആര് ജിതേഷ് പങ്കെടുത്തതാണ് വിവാദത്തിന് കാരണമായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ടി വി പ്രശാന്തനെ മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് ആശുപത്രിക്കുള്ളിലേക്ക് കടക്കാന് സഹായിച്ചതും ജിതേഷ് ആണോ എന്ന സംശയവും ഉയര്ന്നിട്ടുണ്ട്. ആരോഗ്യ മന്ത്രി വീണ ജോര്ജിന്റെ നിര്ദേശപ്രകാരമാണ് അഡീഷണല് ചീഫ് സെക്രട്ടറി രാജന് എന് ഖോബ്രഗഡെ ഐഎഎസ് ഉള്പ്പെടെയുള്ള സംഘം പരിയാരം മെഡിക്കല് കോളേജില് എത്തിയത്.

മെഡിക്കല് വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര് ഡോക്ടര് വിശ്വനാഥനും സംഘത്തിലുണ്ടായിരുന്നു. എന്നാല് അഡീഷണല് ചീഫ് സെക്രട്ടറി യോഗം ചേര്ന്നത് എന്ജിഒ യൂണിയന് നേതാവിന്റെ സാന്നിധ്യത്തിലാണെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള് പുറത്തുവന്നതോടെയാണ് വിവാദം ഉടലെടുത്തത്.

പെട്രോള് പമ്പിന് അനുമതി നല്കുന്നതുമായി ബന്ധപ്പെട്ട് എഡിഎം കെ നവീന് ബാബു കാലതാമസം വരുത്തിയെന്നും നടപടിക്രമങ്ങള് വേഗത്തിലാക്കാന് കൈക്കൂലി നല്കിയെന്നുമാണ് ടി വി പ്രശാന്തന്റെയും പി പി ദിവ്യയുടെയും പരാതി. എന്നാല് പരാതി പൂര്ണ്ണമായും തള്ളുന്നതാണ് പുറത്തുവരുന്ന രേഖകള്.

ടി വി പ്രശാന്തനെ ആശുപത്രിയ്ക്കുള്ളില് സംരക്ഷിക്കാന് എന്ജിഒ യൂണിയന് ശ്രമിച്ചെന്ന സംശയവും ഇതോടെ ബലപ്പെട്ടിരിക്കുകയാണ്.

Story Highlights: TV Prasanthan’s statement against ADM K Naveen Babu was taken in the presence of CPIM Service organization leader, raising controversy

Related Posts
രാഹുലിന് ഒളിവിൽ കഴിയാൻ കോൺഗ്രസ് സഹായിക്കുന്നു; ആരോപണവുമായി ഇ.എൻ. സുരേഷ് ബാബു
Rahul Mamkootathil case

രാഹുൽ മാങ്കൂട്ടത്തിലിന് ഒളിവിൽ കഴിയാൻ കോൺഗ്രസ് സഹായം നൽകുന്നുണ്ടെന്ന് സി.പി.ഐ.എം പാലക്കാട് ജില്ലാ Read more

കരുവന്നൂർ ഇവിടെ അവസാനിച്ചെന്ന് ആരും കരുതേണ്ട; മുഖ്യമന്ത്രിയോട് ചോദിക്കാൻ പറഞ്ഞുവെന്ന് സുരേഷ് ഗോപി
Suresh Gopi slams CPIM

കരുവന്നൂരിൽ അവസാനിച്ചു എന്ന് ആരും കരുതേണ്ടെന്നും, ചെമ്പ് തൊണ്ടി നടന്നവർ എവിടെ പോയെന്നും Read more

അട്ടപ്പാടിയിൽ മുൻ ഏരിയാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ ലോക്കൽ സെക്രട്ടറിക്കെതിരെ കേസ്
CPIM local secretary

പാലക്കാട് അട്ടപ്പാടി അഗളിയിൽ സി.പി.ഐ.എം മുൻ ഏരിയാ സെക്രട്ടറിക്ക് എതിരെ വധഭീഷണി മുഴക്കിയ Read more

കളമശ്ശേരിയിൽ സി.പി.ഐ.എം വിമതരെ പുറത്താക്കി; തിരഞ്ഞെടുപ്പിൽ കടുത്ത നടപടിയുമായി പാർട്ടി
Kerala Election News

കളമശ്ശേരി നഗരസഭയിൽ വിമത സ്ഥാനാർത്ഥികളായി മത്സരിക്കുന്ന വി.എൻ. ദിലീപ്, സിദ്ദിഖ് എന്നിവരെ സി.പി.ഐ.എം Read more

അയ്യപ്പന്റെ പൊന്ന് കട്ടവർക്ക് ജനം മാപ്പ് തരില്ല; സി.പി.ഐ.എമ്മിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
Sabarimala gold theft

അയ്യപ്പന്റെ പൊന്ന് മോഷ്ടിച്ച കേസിൽ അറസ്റ്റിലായ പത്മകുമാറിനെതിരെ സി.പി.ഐ.എം നടപടിയെടുക്കാത്തതിനെ രാഹുൽ മാങ്കൂട്ടത്തിൽ Read more

ശബരിമലയിലെ പൊന്നുപോലും നഷ്ടമാകില്ല; യുഡിഎഫിന് വർഗീയ നേതൃത്വമെന്ന് എം.വി. ഗോവിന്ദൻ
Kerala political affairs

ശബരിമലയിലെ ഒരു തരി പൊന്നുപോലും നഷ്ടപ്പെടാൻ ഇടവരില്ലെന്നും, നഷ്ടപ്പെട്ടാൽ ശക്തമായ നടപടിയുണ്ടാകുമെന്നും എം.വി. Read more

തദ്ദേശ തിരഞ്ഞെടുപ്പിൽ സി.പി.ഐ.എമ്മിന്റേത് ഗുണ്ടായിസം; വി.ഡി. സതീശൻ
Local Body Election

തദ്ദേശ തിരഞ്ഞെടുപ്പിൽ സി.പി.ഐ.എം ഗുണ്ടായിസം കാണിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. Read more

പാലത്തായി കേസ്: സി.പി.ഐ.എം നേതാവിന്റെ വിവാദ പരാമർശം
Palathai case

പാലത്തായി കേസിൽ സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. ഹരീന്ദ്രൻ നടത്തിയ പ്രസ്താവന Read more

അട്ടപ്പാടിയിൽ സ്വതന്ത്ര സ്ഥാനാർത്ഥിക്ക് ഭീഷണി; കൊലപ്പെടുത്തുമെന്ന് സിപിഐഎം ലോക്കൽ സെക്രട്ടറി
Attappadi election threat

അട്ടപ്പാടിയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന വി.ആർ. രാമകൃഷ്ണന് ഭീഷണി. സ്ഥാനാർഥിത്വം പിൻവലിച്ചില്ലെങ്കിൽ കൊലപ്പെടുത്തുമെന്നാണ് Read more

പാലക്കാട് സി.പി.ഐ.എം ഓഫീസിൽ തൂങ്ങിമരണം
Palakkad election death

പാലക്കാട് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ സി.പി.ഐ.എം പ്രവർത്തകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പടലിക്കാട് Read more

Leave a Comment