വിദേശ തൊഴിൽ തട്ടിപ്പുകൾക്കെതിരെ ഓപ്പറേഷൻ ശുഭയാത്ര; ടാസ്ക് ഫോഴ്സ് യോഗം ചേർന്നു

Anjana

Operation Shubhayatra Task Force

വിദേശ രാജ്യങ്ങളിലേക്കുള്ള അനധികൃത റിക്രൂട്ട്മെന്റുകളും വീസ തട്ടിപ്പുകളും നിയന്ത്രിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച ഓപ്പറേഷൻ ശുഭയാത്ര ടാസ്ക് ഫോഴ്സിന്റെ ആദ്യ യോഗം തിരുവനന്തപുരം നോർക്ക സെന്ററിൽ ചേർന്നു. നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി, പ്രൊട്ടക്ടർ ഓഫ് ഇമിഗ്രന്റ്സ് ശ്യാംചന്ദ്. സി, എം. രാമകൃഷ്ണ, എൻആർഐ സെല്ലിൽ നിന്നുള്ള ഉദ്യോഗസ്ഥർ, നോർക്ക റൂട്ട്സ് പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

അനധികൃതവും വ്യാജവുമായ വിദേശ തൊഴിൽ റിക്രൂട്ട്മെന്റുകൾ, വിസാ തട്ടിപ്പ്, സ്റ്റുഡന്റ് വീസാ തട്ടിപ്പ്, വിസിറ്റ് വിസയിലെത്തിയുള്ള റിക്രൂട്ട്മെന്റ് തട്ടിപ്പുകൾ, റഷ്യ, പോളണ്ട്, നെതർലാൻഡ്സ്, തായ്‌ലൻഡ്, കമ്പോഡിയ, ലാവോസ്, ന്യൂസിലാൻഡ് എന്നിവിടങ്ങളിലേക്കുള്ള തൊഴിൽ തട്ടിപ്പുകൾ എന്നിവ ഉൾപ്പെടെ ഏഴ് വിഷയങ്ങളിലുള്ള നിലവിലുള്ള പരാതികൾ യോഗം വിലയിരുത്തി. സ്റ്റുഡന്റ്-വിസിറ്റ് വിസ തട്ടിപ്പുകളിൽ നടപടി സ്വീകരിക്കുന്നതിന് നിലവിൽ നിയമപരിമിതിയുണ്ടെന്നും ഇക്കാര്യത്തിൽ നിയമനിർമ്മാണത്തിന്റെ ആവശ്യകത സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനും യോഗം തീരുമാനിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

റിക്രൂട്ട്മെന്റ് തട്ടിപ്പു പരാതികൾ കൂടുതലുള്ള വിവിധ പോലീസ് സ്റ്റേഷൻ പരിധികൾ (ഹോട്ട് സ്പോട്ടുകൾ) കണ്ടെത്തിയിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി. വീസാ തട്ടിപ്പുകൾക്കെതിരെയുള്ള പ്രചരണ പ്രവർത്തനങ്ങൾ മാധ്യമങ്ങൾ വഴി വിപുലീകരിക്കാനും ഹോട്ട് സ്പോട്ടുകളിൽ പ്രത്യേകം ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. കൃത്യമായ സമയത്തും ആവശ്യമായ വിവരങ്ങളോടെയും പരാതിപ്പെടേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും ബോധവൽക്കരണം സംഘടിപ്പിക്കാൻ യോഗം നിർദ്ദേശിച്ചു.

Story Highlights: Operation Shubhayatra Task Force meets to address foreign job scams and visa frauds in Kerala

Leave a Comment