ചേലക്കര ഉപതെരഞ്ഞെടുപ്പ്: മൂന്ന് സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു

Anjana

Chelakkara by-election nominations

ചേലക്കര നിയോജകമണ്ഡലത്തിലെ എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. മൂന്നു സ്ഥാനാർത്ഥികളും പ്രവർത്തകരോടൊപ്പം പ്രകടനമായി എത്തിയാണ് പത്രിക സമർപ്പണം നടത്തിയത്. പാലക്കാട് നിയോജകമണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി സി കൃഷ്ണകുമാറും നാമനിർദ്ദേശപത്രിക സമർപ്പിച്ചു.

സിപിഐഎം വടക്കാഞ്ചേരി ഏരിയ കമ്മിറ്റി ഓഫീസിൽ നിന്ന് പ്രകടനമായെത്തിയ എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപ് വടക്കാഞ്ചേരി തലപ്പിള്ളി തഹസിൽദാർ മുമ്പാകെ പത്രിക സമർപ്പിച്ചു. ചേലക്കരയുടെ വികസന തുടർച്ചക്കായാണ് യുആർ പ്രദീപിന്റെ വോട്ട് അഭ്യർത്ഥന. തൊട്ടു പിന്നാലെ എൻഡിഎ സ്ഥാനാർത്ഥി കെ ബാലകൃഷ്ണനും സഹപ്രവർത്തകരോടും നേതാക്കളോടുമൊപ്പം എത്തി പത്രിക സമർപ്പിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ ടിവിയിൽ കണ്ട ശേഷമാണ് ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് പത്രിക സമർപ്പണത്തിന് എത്തിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഫോണിൽ വിളിച്ച് അനുഗ്രഹം തേടി. കല്ലടിക്കോട് അപകടമരണങ്ങളുടെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയായിരുന്നു പാലക്കാട് എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാറിന്റെ പത്രിക സമർപ്പണം. മറ്റു സ്ഥാനാർത്ഥികൾ വരും ദിവസങ്ങളിൽ പത്രിക സമർപ്പിക്കും.

Story Highlights: LDF, UDF, and NDA candidates submit nominations for Chelakkara by-election

Leave a Comment