ഭൂമിക്കരികിലൂടെ ഛിന്നഗ്രഹം കടന്നുപോകും; നിരീക്ഷണത്തിൽ നാസ

Anjana

asteroid near Earth

ഭൂമിക്ക് അരികിലൂടെ ഒരു ഛിന്ന​ഗ്രഹം വ്യാഴാഴ്ച സഞ്ചരിക്കുമെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ അറിയിച്ചു. 2002 എൻ.വി 16 എന്ന് പേരിട്ടിരിക്കുന്ന ഈ ഛിന്നഗ്രഹം 17542 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുന്നത്. എന്നാൽ, ഭൂമിയിൽ നിന്നും 45.2 ലക്ഷം കിലോമീറ്റർ അകലെ കൂടിയാകും ഇതിന്റെ സഞ്ചാരപഥമെന്നും നാസ വ്യക്തമാക്കി.

24 ന് രാത്രി 9 മണിയോടെയാണ് ഈ ഛിന്നഗ്രഹം ഭൂമിയ്ക്ക് ഏറ്റവും അടുത്തെത്തുക. 580 അടി വലുപ്പമുള്ള ഈ ഛിന്നഗ്രഹം ഭൂമിയിൽ നിന്നും സുരക്ഷിത അകലത്തിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് നാസ അറിയിച്ചു. എന്നിരുന്നാലും, ഛിന്നഗ്രഹത്തിന്റെ സഞ്ചാരം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഛിന്നഗ്രഹത്തിന്റെ സഞ്ചാര പാതയിൽ എന്തെങ്കിലും മാറ്റം സംഭവിക്കുമോ എന്നതാണ് നാസയുടെ പ്രധാന നിരീക്ഷണ വിഷയം. ഭൂമിയുടെ ഗുരുത്വാകർഷണം മൂലം ഛിന്നഗ്രഹത്തിന്റെ പാതയിൽ ചെറിയ വ്യതിയാനങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ടെന്നതിനാലാണ് ഇത്തരമൊരു നിരീക്ഷണം നടത്തുന്നത്. എന്നാൽ, നിലവിൽ ഭൂമിക്ക് യാതൊരു ഭീഷണിയും ഇല്ലെന്നും നാസ ഉറപ്പു നൽകുന്നു.

Story Highlights: NASA announces asteroid 2002 NV16 to pass near Earth on Thursday at high speed, but at a safe distance

Leave a Comment