എം എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന്; മകളുടെ ഹർജി തള്ളി

Anjana

MM Lawrence body medical studies

അന്തരിച്ച സിപിഐഎം മുതിർന്ന നേതാവ് എം എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടു നൽകാൻ ഹൈക്കോടതി നിർദേശിച്ചു. മകൾ ആശാ ലോറൻസിന്റെ ഹർജി കോടതി തള്ളുകയും ചെയ്തു. മൃതദേഹം ക്രിസ്ത്യൻ മതാചാരപ്രകാരം സംസ്കരിക്കണമെന്നായിരുന്നു മകളുടെ ആവശ്യം.

സെപ്റ്റംബർ 21ന് കൊച്ചിയിലായിരുന്നു എം എം ലോറൻസിന്റെ അന്ത്യം. വാര്‍ധക്യകാല അസുഖത്തെ തുടര്‍ന്ന് കുറച്ചുനാളുകളായി അദ്ദേഹം ചികിത്സയിലായിരുന്നു. സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, ഇടതുമുന്നണി കണ്‍വീനര്‍ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ദീര്‍ഘകാലം എറണാകുളം ജില്ലാ സെക്രട്ടറിയായും രണ്ടുതവണ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പ്രവർത്തിച്ച ലോറൻസ്, 25 വര്‍ഷത്തിലേറെ അഖിലേന്ത്യാ സെക്രട്ടറിയുടെ ചുമതല വഹിച്ചിട്ടുണ്ട്. സിപിഐഎമ്മിന്റെ കരുത്തുറ്റ നേതാവായിരുന്നു അദ്ദേഹം.

Story Highlights: High Court directs MM Lawrence’s body to be released for medical studies, rejecting daughter’s plea for Christian burial

Leave a Comment