48 വർഷം വധശിക്ഷ കാത്ത് ജയിലിൽ; കുറ്റവിമുക്തനായി മോചിതനായ ജപ്പാനീസ് മുൻ ബോക്സറുടെ കഥ

Anjana

Iwao Hakamada Japan exoneration

ജപ്പാനിലെ ഇവാവോ ഹകമാഡ എന്ന 88 കാരനാണ് തൻ്റെ ജീവിതത്തിൻ്റെ മുക്കാൽപങ്കും ജയിലിൽ വധശിക്ഷ കാത്ത് കഴിയേണ്ടി വന്ന ഹതഭാഗ്യൻ. 1966-ൽ അറസ്റ്റിലായ ഇവാവോ, ഹമാമത്സുവിലെ ഒരു കമ്പനി എക്സിക്യൂട്ടീവിനേയും മൂന്ന് കുടുംബാംഗങ്ങളേയും കൊലപ്പെടുത്തിയെന്ന കുറ്റത്തിനാണ് 1968-ൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. മുൻ ബോക്സർ കൂടിയായ അദ്ദേഹം, ജപ്പാനിൽ ഏറ്റവും കൂടുതൽ കാലം ജയിൽവാസം അനുഭവിക്കേണ്ടി വന്ന വ്യക്തിയായി മാറി.

സുപ്രീംകോടതിയിൽ നൽകിയ അപ്പീലിൽ 30 വർഷം വിധി കാത്തിരുന്ന ഇവാവോയുടെ അപ്പീൽ പിന്നീട് തള്ളപ്പെട്ടു. 2008-ൽ സഹോദരി വീണ്ടും അപ്പീൽ നൽകിയതിനെ തുടർന്ന്, 2014-ൽ കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിൽ ഇവാവോ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞതോടെ അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. 91 വയസ്സുള്ള സഹോദരിയാണ് ഈ കാലയളവിലെല്ലാം നിയമപോരാട്ടത്തിനായി ഇവാവോയ്ക്കൊപ്പം നിന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പൊലീസും പ്രോസിക്യൂട്ടർമാരും തനിക്കെതിരെ തെളിവുകൾ കെട്ടിച്ചമച്ചതായും, മണിക്കൂറുകളോളം നീണ്ട അതിക്രൂരമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കേണ്ടി വന്നതായും ഇവാവോ വെളിപ്പെടുത്തി. ജപ്പാനിൽ പുനർവിചാരണയിൽ കുറ്റവിമുക്തനാക്കപ്പെടുന്ന അഞ്ചാമത്തെ തടവുകാരനാണ് ഇവാവോ ഹകമാഡ. കുറ്റവിമുക്തനായതിന് ശേഷം, പൊലീസ് മേധാവി തന്നെ അദ്ദേഹത്തിന്റെ വീട്ടിലെത്തി മാപ്പപേക്ഷിച്ചു. ഒറ്റ നോട്ടത്തിൽ നാടകീയമെന്ന് തോന്നാവുന്ന ഈ സംഭവങ്ങളെല്ലാം യഥാർത്ഥത്തിൽ ഒരു വ്യക്തി അനുഭവിച്ചു തീർത്തതാണ്.

ALSO READ: ഹിസ്ബുല്ലയുടെ ഡ്രോൺ ആക്രമണത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിൻ്റെ വീട്ടിൽ നാശനഷ്ടങ്ങളെന്ന് റിപ്പോർട്ട്-ചിത്രങ്ങൾ പുറത്ത്

Story Highlights: Iwao Hakamada, 88, spent 48 years on death row in Japan before being exonerated and released

Leave a Comment