വയനാട്ടിലെ ത്രേസ്യാമ്മയുടെ വീട്ടിൽ പ്രിയങ്ക ഗാന്ധിയുടെ അപ്രതീക്ഷിത സന്ദർശനം

Anjana

Priyanka Gandhi Wayanad visit

വയനാട്ടിലെ ഉപതിരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനെത്തിയ പ്രിയങ്ക ​ഗാന്ധിയുടെ അപ്രതീക്ഷിത സന്ദർശനം ത്രേസ്യാമ്മയ്ക്ക് മറക്കാനാവാത്ത അനുഭവമായി. പ്രിയങ്ക ഗാന്ധി വീട്ടിൽ വരുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ലെന്നും, വന്നപ്പോൾ സത്യമാണോ സ്വപ്നമാണോ എന്നറിയാത്ത അവസ്ഥയായിരുന്നുവെന്നും ത്രേസ്യാമ്മ പറഞ്ഞു. പ്രിയങ്കയെ ആലിം​ഗനം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.

ത്രേസ്യാമ്മയുടെ വിമുക്ത ഭടനായ മകൻ പ്രിയങ്ക ഗാന്ധിയുടെ വാഹന വ്യൂഹം കണ്ട് കൈ കാണിച്ച് നിർത്തിയതാണ് ഈ അപ്രതീക്ഷിത സന്ദർശനത്തിന് കാരണമായത്. അമ്മയ്ക്ക് പ്രിയങ്കയെ കാണാൻ അതിയായ ആഗ്രഹമുണ്ടെന്ന് അറിഞ്ഞ പ്രിയങ്ക, വീട് എവിടെയെന്ന് ചോദിച്ച് അങ്ങോട്ടേക്ക് വാഹനം എടുക്കാൻ നിർദ്ദേശം നൽകി. പ്രധാന പാതയിൽ നിന്ന് 200 മീറ്റർ അകലെയുള്ള വീട്ടിലേക്ക് വാഹനം ചെന്നപ്പോൾ, വിവരമറിഞ്ഞ നാട്ടുകാരും ബന്ധുക്കളും വീട്ടിലേക്ക് ഓടിയെത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ത്രേസ്യാമ്മ തന്റെ കൈയിലിരുന്ന കൊന്ത പ്രിയങ്കയ്ക്ക് സമ്മാനിച്ചു. മദർ തരേസ നൽകിയ കൊന്ത പോലെ ഇതും സൂക്ഷിച്ചു വയ്ക്കുമെന്ന് പ്രിയങ്ക പറഞ്ഞു. ഗാന്ധി കുടുംബത്തോട് തനിക്കുള്ള സ്നേഹവും ആത്മബന്ധവും ത്രേസ്യാമ്മ പങ്കുവച്ചു. ഏറെ നേരം സംസാരിച്ച ശേഷം, തന്‍റെ മൊബൈൽ നമ്പർ കൈമാറി, വയനാട്ടിൽ പുതിയൊരു സുഹൃത്തിനെ കൂടി കിട്ടിയെന്ന് പറഞ്ഞ് സ്നേഹം പങ്കുവച്ചാണ് പ്രിയങ്ക ഗാന്ധി മടങ്ങിയത്.

Story Highlights: Priyanka Gandhi’s surprise visit brings joy to Thresyamma during Wayanad by-election campaign

Leave a Comment