പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ നാമനിർദേശ പത്രിക സമർപ്പിക്കും; റോഡ് ഷോയോടെ പത്രികാ സമർപ്പണം

Anjana

Priyanka Gandhi Wayanad nomination

വയനാട് യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ പതിനൊന്ന് മണിക്ക് കൽപ്പറ്റ നഗരത്തിൽ റോഡ് ഷോയോടെയാണ് പത്രിക സമർപ്പണം നടക്കുക. പത്രികാ സമർപ്പണത്തിനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഉൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കൾ വയനാട്ടിൽ എത്തുന്നുണ്ട്.

പ്രചാരണത്തിന്റെ ഭാഗമായി പത്ത് ദിവസം പ്രിയങ്ക വയനാട്ടിലുണ്ടാകും. കഴിഞ്ഞ രണ്ട് തവണ മണ്ഡലത്തിൽ രാഹുൽ ഗാന്ധി മത്സരിച്ചപ്പോഴും പ്രചാരണത്തിനായി പ്രിയങ്കയും എത്തിയിരുന്നു. വയനാടിന് സുപരിചിതയായ പ്രിയങ്കയെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ തന്നെ വിജയിപ്പിക്കാനാണ് കോൺഗ്രസിന്റെ ശ്രമം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എട്ടര വർഷത്തിന് ശേഷമാണ് സോണിയ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുന്നത്. വയനാടിന്റെ ആവശ്യങ്ങൾക്ക് വേണ്ടി ശക്തമായി പൊരുതാനും പാർലമെന്റിൽ വയനാടിന്റെ ശബ്ദമാകാനും പ്രിയങ്കയ്ക്ക് സാധിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വയനാടിലെ ജനങ്ങൾക്ക് പ്രിയങ്കയേക്കാൾ മികച്ച നേതാവിനെ നിർദേശിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: Priyanka Gandhi to file nomination papers for Wayanad UDF candidate today with road show and Congress leaders’ support

Leave a Comment