മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍: പുനരധിവാസ പദ്ധതി നിയമ കുരുക്കില്‍

Anjana

Wayanad landslide rehabilitation

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതി നിയമ കുരുക്കിലായിരിക്കുകയാണ്. ടൗണ്‍ഷിപ്പ് നിര്‍മ്മിച്ച് നല്‍കുന്നതിനുള്ള പദ്ധതിക്കെതിരെ തോട്ടം ഉടമകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തു. നെടുമ്പാല ഹാരിസണ്‍ മലയാളം എസ്റ്റേറ്റിന്റെയും, കല്‍പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെയും ഉടമകളാണ് സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി ഹര്‍ജി നല്‍കിയത്.

മേപ്പാടിയിലെ ഹാരിസണ്‍ മലയാളം എസ്റ്റേറ്റിന്റെ 65.41 ഏക്കര്‍ ഭൂമിയും, പുല്‍പ്പാറ എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ 78.73 ഏക്കര്‍ ഭൂമിയും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ഭൂമിയുടെ രേഖകള്‍ ഹാജരാക്കാന്‍ തോട്ടം ഉടമകളോട് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിരുന്നു. സ്ഥലത്തിന് പട്ടയം ലഭിക്കുന്നതിനായി ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ സുല്‍ത്താന്‍ ബത്തേരി സബ് കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പുനരധിവാസ പദ്ധതികള്‍ കാര്യക്ഷമമായി മുമ്പോട്ട് പോകേണ്ടതുണ്ടെന്ന് ചീഫ് സെക്രട്ടറിയോട് പറഞ്ഞിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ അനുമതി കൂടി കിട്ടിയാല്‍, ടെന്‍ഡര്‍ നടപടികള്‍ ഡിസംബറില്‍ തുടങ്ങുമെന്ന് കളക്ട്ര്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2013 ലെ ഭൂമിയേറ്റെടുക്കല്‍, പുനരധിവാസം, പുനഃസ്ഥാപനം നിയമ പ്രകാരമായിരിക്കും പദ്ധതി നടപ്പാക്കുക. ഏകദേശം 1,000 ചതുരശ്ര അടി വീതം വിസ്തീര്‍ണമുള്ള വീടുകള്‍ നിര്‍മ്മിച്ച് നല്‍കാനാണ് പദ്ധതി.

Story Highlights: Government’s land acquisition plan for Mundakkai-Choralmal landslide victims faces legal hurdles in Wayanad

Leave a Comment