സനാതന ധർമ പരാമർശം: മാപ്പ് പറയില്ലെന്ന് ഉദയനിധി സ്റ്റാലിൻ

Anjana

Udhayanidhi Stalin Sanatana Dharma controversy

ചെന്നെെയിൽ സ്ത്രീകൾക്കായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിച്ച തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, വിവാദമായ സനാതന ധർമ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് ആവർത്തിച്ചു. തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചതായും, താൻ കരുണാനിധിയുടെ കൊച്ചുമകനാണെന്നും അദ്ദേഹം പറഞ്ഞു. പെരിയാറും അണ്ണാദുരെയും പറഞ്ഞതാണ് താനും ആവർത്തിച്ചതെന്നും വിഷയത്തെ നിയമപരമായി നേരിടാൻ തയ്യാറാണെന്നും ഉദയനിധി കൂട്ടിച്ചേർത്തു.

“എന്റെ വാക്കുകൾ വളച്ചൊടിച്ച് തമിഴ്‌നാട്ടിൽ മാത്രമല്ല, രാജ്യത്തിന്റെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകി. അവർ എന്നോട് ക്ഷമ ചോദിക്കാനാണ് ആവശ്യപ്പെടുന്നത്. എന്നാൽ ഞാൻ പറഞ്ഞതിൽ ഇന്നും ഉറച്ച് നിൽക്കുന്നു. ഞാൻ കലെെഞ്‌ജറുടെ കൊച്ചുമകനാണ്. ഞാൻ ഒരിക്കലും മാപ്പ് പറയില്ല,” എന്ന് ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി. സ്ത്രീകളുടെ അവകാശങ്ങൾക്കായി പെരിയാർ സംസാരിച്ചതാണെന്നും, പെരിയാറും അണ്ണായും കലൈഞ്ജറും പറഞ്ഞതാണ് താൻ ആവർത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ സെപ്തംബറിൽ നടത്തിയ പരാമർശത്തിലാണ് ഉദയനിധി സ്റ്റാലിൻ വിമർശനങ്ങൾക്ക് വിധേയനായത്. മലേറിയയും ഡെങ്കിയും പോലെ തുടച്ചു നീക്കേണ്ടതാണ് സനാതന ധർമ്മം എന്നായിരുന്നു അന്നത്തെ പ്രസ്താവന. സനാതന ധർമം സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ പ്രസ്താവനയ്ക്കെതിരെ വലിയ രീതിയിൽ പ്രതിഷേധം ഉയർന്നെങ്കിലും, അന്ന് സ്വീകരിച്ച നിലപാട് തന്നെ ഉദയനിധി സ്റ്റാലിൻ ഇപ്പോഴും തുടരുകയാണ്.

Story Highlights: Tamil Nadu Deputy CM Udhayanidhi Stalin reiterates stance on Sanatana Dharma controversy, refuses to apologize

Leave a Comment