ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ‘ബോഗെയ്ൻവില്ല’ എന്ന ചിത്രത്തിലൂടെ നടി ജ്യോതിർമയി ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ചിത്രത്തിലെ നടിയുടെ റോൾ ഏറെ ചർച്ചയായിരുന്നു. മികച്ച അഭിനയമാണ് താരം തിരിച്ചുവരവിലൂടെ കാഴ്ചവെച്ചിരിക്കുന്നത്. ഇപ്പോൾ തന്റെ മകനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് താരം. ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മാതൃത്വം തനിക്ക് മനോഹരമായ അനുഭവമാണെന്നാണ് നടി പറഞ്ഞത്. ശരിയായ സമയത്താണ് താൻ അമ്മയായത് എന്നും മകൻ മൂന്നര വയസുണ്ടെന്നും നടി വെളിപ്പെടുത്തി. മാനസികമായി തയ്യാറെടുത്തിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു. നമുക്ക് മാതൃത്വത്തോട് താൽപര്യം തോന്നി അമ്മയാകുമ്പോൾ അത് മനോഹരമായ ഫീലിംഗ് ആണെന്നും എന്റെ ഫസ്റ്റ് പ്രയോരിറ്റി എന്റെ മോനാണെന്നും താരം പറഞ്ഞു. ഇതിൽ കൂടുതൽ എങ്ങനെയാണ് വിശദീകരിക്കേണ്ടതെന്ന് തനിക്കറിയില്ലെന്നും ജ്യോതിർമയി കൂട്ടിച്ചേർത്തു.
2013 ൽ ഹൗസ്ഫുൾ, എമിലി, സ്ഥലം, ഉറവ തുടങ്ങിയ ചിത്രങ്ങളാണ് ജ്യോതിർമയിയുടെതായി ഏറ്റവും ഒടുവിൽ വന്ന സിനിമകൾ. ‘എന്റെ വീട് അപ്പൂന്റേം’, ‘ഇഷ്‌ടം’, ‘മീശ മാധവൻ’ തുടങ്ങിയ ചിത്രങ്ങളിലെ ജ്യോതിർമയിയുടെ അഭിനയം ശ്രദ്ധ നേടിയിരുന്നു. ‘സാഗർ ഏലിയാസ് ജാക്കി’യിൽ ഗ്ലാമറസ് വേഷത്തിൽ ജ്യോതിർമയിയുടെ ഡാൻസ് ഏറെ ശ്രദ്ധനേടി.
Story Highlights: Actress Jyothirmayi makes a comeback in ‘Bougainvillea’ and talks about her experience of motherhood.