മനുഷ്യനെപ്പോലെ ബുദ്ധിയുള്ള അന്യഗ്രഹജീവികളെ കണ്ടെത്തി; തെളിവുകൾ ഉടൻ പുറത്തുവിടുമെന്ന് നാസയുമായി ബന്ധപ്പെട്ട ചലച്ചിത്രകാരൻ

നിവ ലേഖകൻ

NASA alien life discovery

നാസയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ചലച്ചിത്രകാരൻ സൈമൺ ഹോളണ്ട് ഒരു ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നു. പ്രപഞ്ചത്തിൽ മനുഷ്യനെപ്പോലെ ബുദ്ധിയുള്ള അന്യഗ്രഹജീവികളെ ഭൂമിയിലുള്ള ടെലിസ്കോപ്പുകൾ ഉപയോഗിച്ച് കണ്ടെത്തിയെന്നാണ് അദ്ദേഹം പറയുന്നത്. ഒരു മാസത്തിനുള്ളിൽ ഇതിനുള്ള പ്രഖ്യാപനവും സ്ഥിരീകരണവും തെളിവുകളും പുറത്തെത്തുമെന്നും ഹോളണ്ട് അവകാശപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നാസയുടെ പല വിഡിയോ പ്രോജക്ടുകളിൽ പ്രവർത്തിച്ചിട്ടുള്ള സൈമൺ ഹോളണ്ട്, ഓക്സ്ഫഡ് സർവകലാശാല ഫണ്ട് ചെയ്ത ഒരു പദ്ധതിയിലാണ് ഇതു സംബന്ധിച്ച തെളിവുകൾ കണ്ടെത്തിയതെന്ന് വ്യക്തമാക്കി. അന്യഗ്രഹജീവികൾക്കായുള്ള തിരച്ചിലായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് സൈമൺ പറയുന്നു. നമ്മുടെ തന്നെ താരാപഥമായ ക്ഷീരപഥത്തിൽ നിന്നുദ്ഭവിച്ച ഒരു റേഡിയോ സിഗ്നലാണ് ഇതിനുള്ള പ്രധാന തെളിവെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.

5 മണിക്കൂർ ദൈർഘ്യമുള്ള ഈ സിഗ്നൽ പ്രോക്സിമ സെഞ്ചുറി നക്ഷത്രത്തിനു ചുറ്റുമുള്ള മേഖലയിൽ നിന്നാണത്രേ ഉദ്ഭവിച്ചത്. ഭൂമിയിൽ നിന്ന് 4. 2 പ്രകാശവർഷം അകലെയുള്ള നക്ഷത്രമാണ് പ്രോക്സിമ സെഞ്ചുറി.

എന്നാൽ, സിഗ്നലിന്റെ കൃത്യമായ ശ്രോതസ്സ് മനസ്സിലാക്കാനായിട്ടില്ലെന്നും അദ്ദേഹം സമ്മതിക്കുന്നു. 5 വർഷം മുൻപ് ഏപ്രിലിലാണ് ഈ സിഗ്നൽ കണ്ടെത്തിയതെന്ന് സൈമൺ വെളിപ്പെടുത്തി. എന്നാൽ കൃത്യമായ വിവരങ്ങൾ ലഭ്യമാകാത്തതിനാൽ ഒന്നും ഉറപ്പിച്ചു പറയാൻ ശാസ്ത്രജ്ഞർക്കാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  ഐഎസ്ആർഒയിൽ പരീക്ഷയില്ലാത്ത അപ്രന്റീസ്ഷിപ്പ്; 96 ഒഴിവുകൾ, ഉടൻ അപേക്ഷിക്കൂ!

ഭൂമിക്കു പുറത്തുള്ള അന്യഗ്രഹജീവി സമൂഹങ്ങളെ തേടുന്ന ബ്രേക്ക്ത്രൂ ലിസൻ പദ്ധതിയുടെ ടെലിസ്കോപ്പുകളിലാണ് സിഗ്നൽ ലഭിച്ചതെന്നും സൈമൺ വ്യക്തമാക്കി. ഈ വെളിപ്പെടുത്തലുകൾ ശരിയാണെങ്കിൽ, അത് മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കണ്ടെത്തലുകളിലൊന്നായിരിക്കും.

Story Highlights: NASA-affiliated filmmaker Simon Holland claims discovery of intelligent alien life, evidence to be revealed within a month

Related Posts
ക്രൂ-10 ഡ്രാഗൺ പേടകം സുരക്ഷിതമായി തിരിച്ചെത്തി; ദൗത്യം വിജയകരം
Crew-10 Dragon mission

ക്രൂ-10 ഡ്രാഗൺ പേടക ദൗത്യം വിജയകരമായി പൂർത്തിയാക്കി. പേടകം പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി Read more

ചൊവ്വയിലെ പവിഴപ്പുറ്റ് പാറയുടെ ചിത്രം പുറത്തുവിട്ട് നാസ
Mars Curiosity rover

ചൊവ്വയിൽ പവിഴപ്പുറ്റിന്റെ ആകൃതിയിലുള്ള പാറയുടെ ചിത്രം നാസ പുറത്തുവിട്ടു. ക്യൂരിയോസിറ്റി റോവറാണ് ഈ Read more

  ആപ്പിളും സാംസങും ഷവോമിക്കെതിരെ നിയമനടപടിക്ക്; കാരണം ഇതാണ്!
നാസ-ഐഎസ്ആർഒയുടെ നൈസാർ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു
NISAR satellite launch

നാസയുടെയും ഐഎസ്ആർഒയുടെയും സംയുക്ത ദൗത്യമായ നൈസാർ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് Read more

നാസ-ഐഎസ്ആർഒയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം ‘നൈസാർ’ വിജയകരമായി വിക്ഷേപിച്ചു
ISRO Nisar launch

നാസയുടെയും ഐഎസ്ആർഒയുടെയും സംയുക്ത സംരംഭമായ ഭൗമ നിരീക്ഷണ ഉപഗ്രഹം 'നൈസാർ' വിജയകരമായി വിക്ഷേപിച്ചു. Read more

ആക്സിയം – 4 ദൗത്യം ജൂൺ 25-ന് വിക്ഷേപിക്കും; ശുഭാൻഷു ശുക്ലയും യാത്രയിൽ
Axiom-4 mission

അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ ആക്സിയം - 4 ദൗത്യം ജൂൺ 25-ന് Read more

ഐഎസ്എസ് ദൗത്യം വീണ്ടും മാറ്റി; ശുഭാൻഷു ശുക്ലയുടെ യാത്ര വൈകും
Axiom-4 mission

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്സിയം-4 ദൗത്യം നാസ വീണ്ടും മാറ്റിവെച്ചു. ഇന്ത്യന് ബഹിരാകാശ Read more

യൂറോപ്യൻ സ്പേസ് ഏജൻസിയുടെയും നാസയുടെയും സംയുക്ത സൗര ദൗത്യം; സൂര്യന്റെ ദക്ഷിണ ധ്രുവത്തിന്റെ ചിത്രം പുറത്ത്
solar observation mission

യൂറോപ്യൻ സ്പേസ് ഏജൻസിയും നാസയും സംയുക്തമായി നടത്തിയ സൗര നിരീക്ഷണ ദൗത്യം വഴി Read more

  ഐഎസ്ആർഒയിൽ പരീക്ഷയില്ലാത്ത അപ്രന്റീസ്ഷിപ്പ്; 96 ഒഴിവുകൾ, ഉടൻ അപേക്ഷിക്കൂ!
ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയെ കണ്ടാൽ? വീഡിയോ പങ്കുവെച്ച് NASA
International Space Station

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയെ കാണുന്നതെങ്ങനെയെന്ന് നാസ പങ്കുവെക്കുന്നു. ദിവസത്തിൽ 16 Read more

25 നില കെട്ടിടത്തിന്റെ വലുപ്പമുള്ള ഛിന്നഗ്രഹം നാളെ ഭൂമിക്കരികിലൂടെ കടന്നുപോകും
Asteroid close to Earth

2025 JR എന്ന് പേരിട്ടിരിക്കുന്ന 25 നില കെട്ടിടത്തിന്റെ വലുപ്പമുള്ള ഛിന്നഗ്രഹം നാളെ Read more

ഞെട്ടിക്കുന്ന കണ്ടെത്തൽ! സമുദ്രത്തിനടിയിൽ ഒരു ലക്ഷത്തിലധികം മലനിരകളെന്ന് നാസ
ocean topography

നാസയുടെ പുതിയ കണ്ടെത്തൽ അനുസരിച്ച് സമുദ്രത്തിനടിയിൽ ഒരു ലക്ഷത്തിലധികം മലനിരകൾ ഒളിഞ്ഞുകിടക്കുന്നു. സ്ക്രിപ്സ് Read more

Leave a Comment