എയർ ഇന്ത്യ സർവീസുകൾക്ക് നേരെ ഭീഷണിയുമായി ഖലിസ്ഥാന് നേതാവ്

നിവ ലേഖകൻ

Khalistani threat Air India

ഖലിസ്ഥാന് നേതാവ് ഗുര്പന്ത് സിങ് പന്നു എയർ ഇന്ത്യ സർവീസുകൾക്ക് നേരെ ഭീഷണി മുഴക്കി. സിഖ് വിരുദ്ധ കലാപത്തിന്റെ വാർഷികദിനവുമായി ബന്ധപ്പെട്ട് നവംബര് 1 മുതല് 19 വരെ എയർ ഇന്ത്യ വിമാന സര്വീസ് നടത്തിയാല് ആക്രമിക്കുമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ വർഷവും സമാനമായ ഭീഷണി പന്നു ഉയർത്തിയിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അന്ന് ഡൽഹി ഇന്ദിര ഗാന്ധി ഇന്റര്നാഷണല് എയര്പോര്ട്ടിന്റെ പേര് മാറ്റണമെന്നും നവംബര് 19 വരെ അടച്ചിടണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. കാനഡയിലും യുഎസിലും ഇരട്ട പൗരത്വമുള്ള പന്നു, നിരോധിത സംഘടനയായ സിഖ്സ് ഫോര് ജസ്റ്റിസിന്റെ സ്ഥാപകനാണ്. 2020 ജൂലൈ മുതല് ആഭ്യന്തര മന്ത്രാലയം അദ്ദേഹത്തെ തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു.

രാജ്യദ്രോഹവും വിഘടനവാദവും ആരോപിച്ചാണ് ഈ നടപടി. 2022ല് കേന്ദ്ര സര്ക്കാര് സിഖ്സ് ഫോര് ജസ്റ്റിസിനെ നിരോധിത സംഘടനയായി പ്രഖ്യാപിച്ചു. പഞ്ചാബി സിഖ് യുവാക്കളെ ആയുധമെടുക്കാൻ പ്രോത്സാഹിപ്പിച്ചതിന് യുഎപിഎയും പന്നുവിന് നേരെ ചുമത്തിയിരുന്നു.

അതേസമയം, കഴിഞ്ഞ കുറച്ചധികം ദിവസങ്ങളിലായി വിമാന സർവീസുകൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചുവരുന്നുണ്ട്. അഞ്ചു ദിവസത്തിനിടെ 125 വിമാനങ്ങള്ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇൻഡിഗോ, വിസ്താര, ആകാശ എയർ, എയർ ഇന്ത്യ എന്നീ അന്താരാഷ്ട്ര വിമാനങ്ങൾക്കുൾപ്പടെ ബോംബ് ഭീഷണി ഉണ്ടായിരുന്നു.

  പത്തനാപുരം-തിരുവനന്തപുരം കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തു

ഈ സാഹചര്യത്തിൽ, വിമാനങ്ങള്ക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണികള് നിസാരമായി കാണുന്നില്ലെന്ന് കേന്ദ്ര സര്ക്കാര് വ്യക്തമാക്കി. കുറ്റവാളികള്ക്ക് യാത്ര വിലക്ക് ഏര്പ്പെടുത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന് നായിഡു പ്രഖ്യാപിച്ചു.

Story Highlights: Khalistani leader Gurpatwant Singh Pannun threatens Air India flights from November 1 to 19, amid recent bomb threats to multiple airlines.

Related Posts
എയർ ഇന്ത്യയുടെ സർവീസ് വെട്ടിക്കുറക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം; വ്യോമയാന മന്ത്രിക്ക് കത്തയച്ച് കെ.സി. വേണുഗോപാൽ
Air India Kerala services

കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്നുമുള്ള എയർ ഇന്ത്യയുടെ സർവീസുകൾ കൂട്ടത്തോടെ ഒഴിവാക്കാനുള്ള നീക്കം Read more

  പറവൂരിൽ സി.പി.ഐയിൽ കൂട്ടക്കൊഴിഞ്ഞുപോക്ക്; 100-ൽ അധികം പ്രവർത്തകർ സി.പി.ഐ.എമ്മിലേക്ക്
അജിത് ഡോവലിനെതിരെ ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്; വീഡിയോ പുറത്ത്
Ajit Doval threat

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെതിരെ ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ് ഗുർപട്വന്ത് സിങ് Read more

നേപ്പാളിൽ വിമാനത്താവളം തുറന്നു; ആദ്യ വിമാനം കാഠ്മണ്ഡുവിൽ നിന്ന് ഡൽഹിയിലേക്ക്
Kathmandu Airport Reopens

നേപ്പാളിൽ പ്രതിഷേധത്തെ തുടർന്ന് അടച്ചിട്ട കാഠ്മണ്ഡു ത്രിഭുവൻ വിമാനത്താവളം തുറന്നു. എയർ ഇന്ത്യയുടെ Read more

അഹമ്മദാബാദ് വിമാന ദുരന്തം: ഇരകളുടെ കുടുംബങ്ങൾക്ക് എയർ ഇന്ത്യയുടെ ധനസഹായം
Ahmedabad plane crash

അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച 229 പേരിൽ 147 പേരുടെ കുടുംബങ്ങൾക്ക് 25 Read more

ആകാശത്ത് ഒരു കുഞ്ഞതിഥി: മസ്കറ്റ്-മുംബൈ എയർ ഇന്ത്യ വിമാനത്തിൽ സുഖപ്രസവം
Air India Flight Birth

മസ്കറ്റിൽ നിന്ന് മുംബൈയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്രക്കാരിക്ക് സുഖപ്രസവം. 35000 Read more

ഡൽഹിയിൽ എയർ ഇന്ത്യ വിമാനത്തിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ
Air India flight fire

ഡൽഹിയിൽ ലാൻഡിംഗിന് പിന്നാലെ എയർ ഇന്ത്യ വിമാനത്തിൽ തീപിടുത്തമുണ്ടായി. ഹോങ്കോങിൽ നിന്ന് ഡൽഹിയിലേക്ക് Read more

  ഡി. രാജ സി.പി.ഐ ജനറൽ സെക്രട്ടറിയായി തുടരും; കെ. പ്രകാശ് ബാബുവും പി. സന്തോഷ് കുമാറും ദേശീയ സെക്രട്ടറിയേറ്റിലേക്ക്
എയർ ഇന്ത്യയുടെ ബോയിംഗ് വിമാനങ്ങളുടെ ഫ്യൂവൽ സ്വിച്ച് പരിശോധന പൂർത്തിയായി
Air India Boeing Inspection

എയർ ഇന്ത്യയുടെ എല്ലാ ബോയിംഗ് വിമാനങ്ങളുടെയും ഫ്യൂവൽ കൺട്രോൾ സ്വിച്ച് പരിശോധനകൾ പൂർത്തിയായി. Read more

അഹമ്മദാബാദ് വിമാനദുരന്തം: സീനിയർ പൈലറ്റ് സംശയനിഴലിലെന്ന് റിപ്പോർട്ട്
Ahmedabad plane crash

അഹമ്മദാബാദ് വിമാനദുരന്തത്തിൽ സീനിയർ പൈലറ്റ് സംശയനിഴലിലാണെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. ഫ്യുവൽ Read more

വിമാന അപകടം; അന്വേഷണ സംഘത്തിൽ പൈലറ്റുമാരെയും ഉൾപ്പെടുത്തണമെന്ന് അസോസിയേഷൻ
Air India crash probe

എയർ ഇന്ത്യ വിമാന അപകടത്തിൽ വിദഗ്ധരായ പൈലറ്റുമാരെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് പൈലറ്റ്സ് Read more

അഹമ്മദാബാദ് വിമാന ദുരന്തം: വിമാനം പറന്നത് 32 സെക്കന്റ് മാത്രം; റിപ്പോർട്ടുകൾ പുറത്ത്
Ahmedabad plane crash

അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവസ്റ്റിഗേഷൻ ബ്യൂറോയുടെ റിപ്പോർട്ട് പുറത്ത്. Read more

Leave a Comment