വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ‘ആനന്ദ് ശ്രീബാല’ നവംബർ 15ന് തിയേറ്ററുകളിൽ

നിവ ലേഖകൻ

Anand Sreebala movie release

സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ‘ആനന്ദ് ശ്രീബാല’ എന്ന ചിത്രം നവംബർ പതിനഞ്ചിന് തിയേറ്ററുകളിൽ എത്തും. കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അർജുൻ അശോകനും അപർണ്ണ ദാസുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. മാളികപ്പുറം, 2018 എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിനു ശേഷം പ്രേക്ഷകർക്ക് മുന്നിലെത്തുന്ന ഈ സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മാളികപ്പുറം എന്ന മെഗാ ഹിറ്റിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേരളത്തിൽ നടന്ന യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. പ്രിയ വേണു, നീതാ പിന്റോ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിനു മികച്ച പ്രതികരണമാണ് ലഭിച്ചത്.

ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ സംഗീത, ഏറെനാളുകൾക്കുശേഷം ഒരു മലയാളം സിനിമയിൽ മുഴുനീള വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ആനന്ദ് ശ്രീബാലക്കുണ്ട്. സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഇന്ദ്രൻസ്, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീർ, നന്ദു, മാളവിക മനോജ് എന്നിവരാണ് ചിത്രത്തിൽ മറ്റുള്ള പ്രധാന വേഷങ്ങളിൽ എത്തുന്നത്. രഞ്ജിൻ രാജാണ് സംഗീതം ഒരുക്കുന്നത്.

  എമ്പുരാൻ മലയാള സിനിമയുടെ വഴിത്തിരിവാകുമെന്ന് ലിസ്റ്റിൻ സ്റ്റീഫൻ

വിഷ്ണു നാരായണൻ ഛായാഗ്രഹണം നിർവഹിക്കുന്നു. കിരൺ ദാസാണ് എഡിറ്റർ. ലൈൻ പ്രൊഡ്യൂസേഴ്സ്- ഗോപകുമാർ ജി കെ, സുനിൽ സിങ്, പ്രൊഡക്ഷൻ കൺട്രോളർ – ഷാജി പട്ടിക്കര, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ബിനു ജി നായർ, ഡിസൈൻ – ഓൾഡ് മോങ്ക്സ്, സ്റ്റീൽസ്- ലെബിസൺ ഗോപി, ടീസർ കട്ട്- അനന്ദു ഷെജി അജിത്, പി ആർ ആൻഡ് മാർക്കറ്റിങ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Story Highlights: Vishnu Vinay’s directorial debut ‘Anand Sreebala’ set for November 15 release, starring Arjun Ashokan and Aparna Das

Related Posts
എമ്പുരാൻ 100 കോടി തിയേറ്റർ ഷെയർ നേടി ചരിത്രം കുറിച്ചു
Empuraan box office

ആഗോളതലത്തിൽ 100 കോടി തിയേറ്റർ ഷെയർ നേടി എമ്പുരാൻ ചരിത്രം സൃഷ്ടിച്ചു. മലയാള Read more

ബസൂക്കയിലെ ആദ്യ ഗാനം നാളെ; വിവരം പങ്കുവച്ച് മമ്മൂട്ടി
Bazooka

മമ്മൂട്ടി നായകനായ 'ബസൂക്ക' എന്ന ചിത്രത്തിലെ ആദ്യ ഗാനം നാളെ പുറത്തിറങ്ങും. ഏപ്രിൽ Read more

  എമ്പുരാൻ മികച്ച സിനിമ; റിലീസ് ചെയ്തതിൽ അഭിമാനിക്കണം: ഷീല
സംവിധാനത്തിലേക്ക് കടക്കില്ലെന്ന് മഞ്ജു വാര്യർ
Manju Warrier

സിനിമാ ജീവിതത്തെക്കുറിച്ച് മഞ്ജു വാര്യർ തുറന്നുപറഞ്ഞു. സംവിധാനത്തിലേക്ക് കടക്കാൻ താൽപര്യമില്ലെന്ന് താരം വ്യക്തമാക്കി. Read more

എമ്പുരാൻ മികച്ച സിനിമ; റിലീസ് ചെയ്തതിൽ അഭിമാനിക്കണം: ഷീല
Empuraan film

എമ്പുരാൻ മികച്ച സിനിമയാണെന്ന് നടി ഷീല. ചിത്രത്തിൽ ഗർഭിണിയായ സ്ത്രീക്ക് നേരിടേണ്ടിവന്ന സംഭവങ്ങൾ Read more

എമ്പുരാൻ മികച്ച ചിത്രം: നടി ഷീല
Empuraan Movie

എമ്പുരാൻ സിനിമയെ പ്രശംസിച്ച് നടി ഷീല. ഓരോ ഷോട്ടും മനോഹരമായി ചിത്രീകരിച്ചിട്ടുണ്ടെന്നും ഇംഗ്ലീഷ് Read more

എമ്പുരാൻ റീ-എഡിറ്റഡ് പതിപ്പ് തിയേറ്ററുകളിൽ
Empuraan film re-release

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട രംഗങ്ങൾ ഉൾപ്പെടെ 24 ഭാഗങ്ങൾ മാറ്റി എഡിറ്റ് ചെയ്ത Read more

‘എമ്പുരാൻ’ വർത്തമാന ഇന്ത്യയിലെ ഫാസിസത്തെ അളക്കാനുള്ള സൂചകം; ബെന്യാമിൻ
Empuraan film review

ഫാസിസത്തിന്റെ വളർച്ചയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ 'എമ്പുരാൻ' എന്ന സിനിമയെ ബെന്യാമിൻ പ്രശംസിച്ചു. സിനിമയിലെ രാഷ്ട്രീയാംശങ്ങളെ Read more

‘എമ്പുരാൻ’ വർത്തമാന ഇന്ത്യയിലെ ഫാസിസത്തെ അളക്കാനുള്ള സൂചകം; ബെന്യാമിൻ
Empuraan Film Commentary

ഫാസിസത്തിന്റെ വ്യാപ്തി അളക്കുന്നതിനുള്ള ഒരു സൂചകമായി 'എമ്പുരാൻ' മാറിയെന്ന് ബെന്യാമിൻ. ചിത്രത്തിലെ രാഷ്ട്രീയം Read more

  എമ്പുരാൻ വിവാദം: മേജർ രവിക്കെതിരെ മല്ലിക സുകുമാരൻ
എമ്പുരാൻ സിനിമയിൽ മാറ്റങ്ങൾ: വിവാദങ്ങൾക്ക് പിന്നാലെ പുതിയ പതിപ്പ്
Empuraan controversy

എമ്പുരാൻ സിനിമയിൽ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള രംഗങ്ങൾ വെട്ടിമാറ്റി. കേന്ദ്ര മന്ത്രി സുരേഷ് Read more

‘എമ്പുരാൻ’ വിവാദം വെറും ബിസിനസ് തന്ത്രം, ആളുകളെ ഇളക്കി വിട്ട് പണം വാരുന്നു; സുരേഷ് ഗോപി
Empuraan controversy

‘എമ്പുരാൻ’ സിനിമയെച്ചൊല്ലിയുള്ള വിവാദങ്ങൾ ബിസിനസ് തന്ത്രങ്ങളാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജനങ്ങളുടെ വികാരങ്ങളെ Read more

Leave a Comment