രജനികാന്തിന്റെ ‘വേട്ടയ്യൻ’ പരാജയം; ലൈക പ്രൊഡക്ഷൻസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ

Anjana

Rajinikanth Vettaiyan box office failure

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ബിഗ് ബജറ്റ് ചിത്രം ‘വേട്ടയ്യൻ’ ബോക്സോഫീസിൽ വൻ പരാജയമായതിനെ തുടർന്ന് പ്രശസ്ത നിർമാണക്കമ്പനിയായ ലൈക പ്രൊഡക്ഷൻസ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. 300 കോടി രൂപ ബജറ്റിൽ നിർമിച്ച ചിത്രം ഇതുവരെ നേടിയത് 200 കോടി രൂപ മാത്രമാണ്. 100 കോടിയിലധികം നഷ്ടം സംഭവിച്ചതോടെ നിർമാണക്കമ്പനി അടിയന്തര യോഗം വിളിച്ചുചേർത്തതായും രജനികാന്തിന് മുന്നിൽ പുതിയ നിബന്ധനകൾ വച്ചതായും വാർത്തകൾ പുറത്തുവന്നിട്ടുണ്ട്.

വേട്ടയ്യനിലൂടെയുണ്ടായ നഷ്ടം നികത്തുന്നതിനായി തങ്ങൾക്കൊപ്പം മറ്റൊരു സിനിമ ചെയ്യണമെന്ന് രജനികാന്തിനോട് ലൈക്ക ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രജനികാന്തിനൊപ്പം ആദ്യമായല്ല ലൈക സിനിമ നിർമിക്കുന്നത്. നടനൊപ്പം ചെയ്ത മുൻ സിനിമകളും പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കഴിയാത്തത് പരിഗണിച്ച്, അടുത്ത ചിത്രത്തിൽ പ്രതിഫലം കുറയ്ക്കാനും രജനികാന്തിനോട് നിർമാതാക്കൾ ആവശ്യപ്പെട്ടതായും സൂചനയുണ്ട്. ലാൽ സലാം, ദർബാർ, യന്തിരൻ 2.0 എന്നിവയായിരുന്നു രജനികാന്തിനെ നായകനാക്കി അടുത്ത കാലത്ത് ലൈക നിർമിച്ച ചിത്രങ്ങൾ. ഇതിൽ ദർബാറിനും ലാൽ സലാമിനും മുടക്കുമുതൽ പോലും തിരിച്ചുപിടിക്കാനായില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേരളത്തിലും ആന്ധ്രയിലുമൊക്കെ ‘വേട്ടയ്യൻ’ ചിത്രത്തിന് വേണ്ടത്ര കളക്ഷൻ നേടാനായിട്ടില്ല. ഹിന്ദി പതിപ്പിനും വെറും ഏഴ് കോടി രൂപ മാത്രമാണ് ഇതുവരെ നേടാനായത്. രജനികാന്തിന് പുറമേ അമിതാഭ് ബച്ചൻ, റാണ ദഗുബാട്ടി, ഫഹദ് ഫാസിൽ, മഞ്ജു വാരിയർ തുടങ്ങി ഇന്ത്യൻ സിനിമയിലെ വൻതാരനിര ഭാഗമായ സിനിമയാണ് ‘വേട്ടയ്യൻ’. എന്നിട്ടും ചിത്രത്തിന് പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ല എന്നത് നിർമാണക്കമ്പനിക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.

Story Highlights: Rajinikanth’s big-budget film ‘Vettaiyan’ fails at box office, causing financial crisis for Lyca Productions

Leave a Comment