യൂട്യൂബിൽ എല്ലാവർക്കും സ്ലീപ്പർ ടൈമർ ഫീച്ചർ; പ്ലേബാക്ക് സ്പീഡ് ക്രമീകരണവും വരുന്നു

Anjana

YouTube sleep timer

യൂട്യൂബ് ഉപയോക്താക്കൾക്ക് സന്തോഷവാർത്തയുമായി പുതിയ അപ്‌ഡേറ്റ് എത്തുന്നു. സ്ലീപ്പർ ടൈമർ ഫീച്ചറും പ്ലേബാക്ക് സ്പീഡ് ക്രമീകരണവും എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. മുൻപ് പ്രീമിയം സബ്സ്ക്രൈബേഴ്സിന് മാത്രമായിരുന്ന സ്ലീപ് ടൈമർ ഇനി എല്ലാവർക്കും ഉപയോഗിക്കാനാകും.

പുതിയ സ്ലീപ്പർ ടൈമർ ഫീച്ചർ വഴി ഒരു നിശ്ചിത സമയത്തിന് ശേഷം വീഡിയോ സ്വമേധയാ നിർത്താൻ കഴിയും. പ്ലേ ബാക്ക് മെനുവിൽ ലഭ്യമാകുന്ന ഈ ഓപ്ഷൻ വഴി 10, 15, 20, 45 മിനിറ്റായോ അല്ലെങ്കിൽ ഒരു മണിക്കൂറായോ ടൈം സെറ്റ് ചെയ്യാം. വീഡിയോയുടെ അവസാനത്തിൽ ടൈമർ തിരഞ്ഞെടുക്കാനും, ആവശ്യമെങ്കിൽ പോപ്പ് അപ്പിലൂടെ ടൈം കൂട്ടാനും സാധിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്ലേബാക്ക് സ്പീഡിലും മാറ്റങ്ങൾ വരുന്നു. നിലവിലെ ഏറ്റവും കുറഞ്ഞ പ്ലേബാക്ക് സ്പീഡ് 0.25 ആണെങ്കിൽ, പുതിയ അപ്ഡേഷനോടെ ഇത് 0.05 ആക്കി കുറയ്ക്കുമെന്നാണ് റിപ്പോർട്ട്. കൂടാതെ, താത്ക്കാലികമായി പ്ലേ ബാക്ക് നിർത്താനുള്ള സൗകര്യവും ഈ അപ്ഡേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പുതിയ ഫീച്ചറുകൾ യൂട്യൂബ് ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Story Highlights: YouTube introduces sleep timer and playback speed adjustments for all users, enhancing user experience and control.

Leave a Comment