പാലക്കാട്, വയനാട്, ചേലക്കര മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണം സജീവം

നിവ ലേഖകൻ

Kerala election campaigns

മൂന്ന് മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് ആവേശം കനക്കുകയാണ്. പാലക്കാട്, വയനാട്, ചേലക്കര എന്നീ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളുടെ പ്രചാരണ പ്രവർത്തനങ്ങൾ സജീവമാണ്. പാലക്കാട് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന്റെ റോഡ് ഷോ ഇന്ന് നടക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അതേസമയം, യുഡിഎഫിന്റെ ആദ്യ നിയോജകമണ്ഡലം കൺവെൻഷനും ഇന്ന് ചേരും. പ്രതിപക്ഷനേതാവ് വി ഡി സതീശൻ, യുഡിഎഫ് കൺവീനർ എം എം ഹസ്സൻ തുടങ്ങിയവർ കൺവെൻഷനിൽ പങ്കെടുക്കും. വയനാട് മണ്ഡലത്തിൽ NDA സ്ഥാനാർഥി നവ്യ ഹരിദാസ് ഇന്ന് എത്തും.

ലക്കിടിയിൽ നിന്ന് വാഹനങ്ങളുടെ അകമ്പടിയിൽ പ്രവർത്തകർ സ്വീകരിക്കും. തുടർന്ന് കൽപ്പറ്റ നഗരത്തിൽ റോഡ് ഷോയും നടക്കും. എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ പര്യടനം ഇന്ന് വണ്ടൂർ നിയോജകമണ്ഡലത്തിലാണ്.

പ്രിയങ്ക ഗാന്ധി 23നാണ് നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നത്. സോണിയ ഗാന്ധിയും രാഹുൽഗാന്ധിയും പ്രിയങ്കക്കൊപ്പം ഉണ്ടാകും. ചേലക്കരയിൽ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന്റെ റോഡ് ഷോ ഇന്ന് നടക്കും.

  ഷാഫി പറമ്പിലിനെതിരായ പരാമർശം: സുരേഷ് ബാബുവിനെതിരെ കേസെടുക്കേണ്ടെന്ന് പൊലീസ്

രമ്യയുടെ പ്രചാരണത്തിനായി എ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും പ്രതിപക്ഷ നേതാവും ഇന്ന് ചേലക്കരയിലെത്തും. കോൺഗ്രസുമായി അകന്ന് പി വി അൻവറിന്റെ ഡിഎംകെ സ്ഥാനാർഥിയായി മത്സരിക്കുന്ന എൻ കെ സുധീറിനെ അനുനയിപ്പിക്കാനുള്ള ചർച്ചകൾ തുടരുന്നു. പി വി അൻവറുമായി യുഡിഎഫ് നേതാക്കൾ ചർച്ച നടത്തി.

Story Highlights: Election campaigns intensify in Palakkad, Wayanad, and Chelakkara constituencies with road shows and conventions.

Related Posts
പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവ്: അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വീണാ ജോർജ്
Treatment error Palakkad

പാലക്കാട് ജില്ലാ ആശുപത്രിയിൽ ഒമ്പത് വയസ്സുകാരിക്ക് ചികിത്സയിൽ പിഴവ് സംഭവിച്ചെന്ന പരാതിയിൽ ആരോഗ്യ Read more

  പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു
പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് പരാതി; കൈ മുറിച്ചുമാറ്റിയെന്ന് ആരോപണം
medical negligence

പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവ് സംഭവിച്ചെന്ന് പരാതി. പല്ലശ്ശന സ്വദേശി വിനോദിനിയുടെ Read more

വയനാട് ദുരിതബാധിതർക്ക് തുച്ഛമായ തുക അനുവദിച്ചു; കേന്ദ്രത്തിനെതിരെ വിമർശനവുമായി ടി. സിദ്ദീഖ് എം.എൽ.എ.
Wayanad disaster relief

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസത്തിന് കേന്ദ്രം തുച്ഛമായ തുക അനുവദിച്ചെന്ന് ടി. സിദ്ദീഖ് Read more

ഷാഫി പറമ്പിലിനെതിരായ പരാമർശം: സുരേഷ് ബാബുവിനെതിരെ കേസെടുക്കേണ്ടെന്ന് പൊലീസ്
Shafi Parambil Controversy

ഷാഫി പറമ്പിൽ എം.പിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ സി.പി.ഐ.എം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് Read more

വയനാട്ടിൽ കേഴമാനിനെ വേട്ടയാടിയ സംഘം പിടിയിൽ
Wayanad forest hunting

വയനാട് മൂടക്കൊല്ലി വനമേഖലയിൽ കേഴമാനിനെ വേട്ടയാടിയ സംഘം പിടിയിലായി. സൗത്ത് വയനാട് വനം Read more

  സുകുമാരൻ നായർക്കെതിരെ വീണ്ടും പ്രതിഷേധം; പെരിങ്ങരയിൽ ഫ്ലക്സ് ബാനറുകൾ
പി.ടി 5 കാട്ടാനയ്ക്ക് ചികിത്സ തുടരുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ
PT 5 elephant treatment

പരുക്കേറ്റ പി.ടി 5 കാട്ടാനയ്ക്ക് ചികിത്സ തുടരുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ Read more

വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിൽ സജീവമാകുന്നു; പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം
Rahul Mamkoottathil MLA

വിവാദങ്ങൾക്കിടയിലും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മണ്ഡലത്തിൽ സജീവമാകാൻ ഒരുങ്ങുന്നു. ഇന്ന് മുതൽ രാഹുൽ Read more

വയനാട് ഡിസിസി പ്രസിഡന്റായി അഡ്വ. ടി.ജെ. ഐസക് നിയമിതനായി
Wayanad DCC President

വയനാട് ഡിസിസി പ്രസിഡന്റായി അഡ്വ. ടി.ജെ. ഐസക്കിനെ എ.ഐ.സി.സി നിയമിച്ചു. എൻ.ഡി. അപ്പച്ചനെ Read more

രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എംഎൽഎ ഓഫീസിൽ; സ്വീകരണമൊരുക്കി കോൺഗ്രസ് പ്രവർത്തകർ
Rahul Mamkoottathil Palakkad

വിവാദങ്ങൾക്കിടയിലും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട് ഓഫീസിൽ തിരിച്ചെത്തി. 38 ദിവസങ്ങൾക്ക് ശേഷമാണ് Read more

Leave a Comment