ജമ്മു കശ്മീരിൽ ഭീകരാക്രമണം: ഏഴ് പേർ കൊല്ലപ്പെട്ടു, സൈന്യം തിരച്ചിൽ ശക്തമാക്കി

Anjana

Jammu and Kashmir terrorist attack

ജമ്മു കശ്മീരിലെ സോനാമാർഗ് മേഖലയിൽ നിർമാണത്തിലിരുന്ന തുരങ്കത്തിന് സമീപം ഭീകരാക്രമണമുണ്ടായി. ഏഴുപേർ കൊല്ലപ്പെട്ടു, അതിൽ ഒരു ഡോക്ടറും ആറ് അതിഥി തൊഴിലാളികളും ഉൾപ്പെടുന്നു. സ്വകാര്യ ഉടമസ്ഥതയിലുള്ള തുരങ്ക നിർമാണ സ്ഥലത്തായിരുന്നു ആക്രമണം നടന്നത്. രണ്ട് പേർ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു. ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും ഭീകരാക്രമണത്തെ അപലപിച്ചു.

സൈന്യം ഭീകരർക്ക് എതിരായ നടപടി ശക്തമാക്കി. പ്രദേശം വളഞ്ഞ് തെരച്ചിൽ ആരംഭിച്ചു. രണ്ട് ഭീകരർ ആണ് ആക്രമണം നടത്തിയതെന്ന് റിപ്പോർട്ടുണ്ട്. പാക് ഭീകരർ ആണ് പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. അതേസമയം, ഉറിയിൽ കൊല്ലപ്പെട്ട ഭീകരനിൽ നിന്നും വൻ ആയുധ ശേഖരം കണ്ടെത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്നലെ പുലർച്ചെ നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരനെ സൈന്യം ഏറ്റു മുട്ടലിൽ വധിച്ചു. ഈ ഭീകരനിൽ നിന്ന് ഒരു എ കെ 47 തോക്ക്, 2AK മാഗസിനുകൾ, 57 AK തിരകൾ, 2 പിസ്റ്റലുകൾ, 3 പിസ്റ്റൽ മാഗസിനുകൾ എന്നിവ കണ്ടെത്തി. ഈ സംഭവങ്ങൾ ജമ്മു കശ്മീരിലെ സുരക്ഷാ സ്ഥിതിയെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിച്ചിരിക്കുകയാണ്.

Story Highlights: Terrorist attack in Jammu and Kashmir kills 7, including doctor and migrant workers

Leave a Comment