സ്വപ്നങ്ങളിലൂടെ ആശയവിനിമയം: കലിഫോർണിയ ശാസ്ത്രജ്ഞരുടെ പുതിയ നേട്ടം

നിവ ലേഖകൻ

dream communication research

കലിഫോർണിയയിലെ ശാസ്ത്രജ്ഞർ സ്വപ്നങ്ങളിലൂടെയുള്ള ആശയവിനിമയത്തിൽ പുതിയ നേട്ടം കൈവരിച്ചതായി അറിയിച്ചു. ആർഇഎം സ്പേസ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് ഈ ഗവേഷണം നടത്തിയത്. ലൂസിഡ് ഡ്രീമിങ് എന്ന സ്വപ്നഘട്ടത്തിൽ ആയിരുന്ന രണ്ടുപേർ തമ്മിൽ ആശയവിനിമയം സാധ്യമായെന്നാണ് അവരുടെ കണ്ടെത്തൽ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഉറക്കം മെച്ചപ്പെടുത്തൽ, ലൂസിഡ് ഡ്രീമിങ് തുടങ്ങിയ മേഖലകളിൽ ഗവേഷണം നടത്തുന്ന കമ്പനിയാണ് ആർഇഎം സ്പേസ്. കഴിഞ്ഞമാസം അവസാനമായിരുന്നു ഗവേഷണം നടന്നത്. സന്നദ്ധാടിസ്ഥാനത്തിൽ രണ്ട് പേരെയാണ് പരീക്ഷണത്തിൽ പങ്കെടുപ്പിച്ചത്.

ലൂസിഡ് ഡ്രീമിങ് എന്ന പ്രക്രിയയിൽ പരിചയമുള്ളവരായിരുന്നു ഇരുവരും. റാപ്പിഡ് ഐ മൂവ്മെന്റ് അഥവാ റെം എന്ന ഉറക്കഘട്ടത്തിലാണ് ലൂസിഡ് ഡ്രീമിങ് സംഭവിക്കുന്നത്. പ്രത്യേകതരം ഉപകരണങ്ങൾ, സെർവറുകൾ, ഇയർബഡുകൾ എന്നിവ ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്.

  നിർമ്മിത ബുദ്ധി: കേരളത്തിന്റെ സമഗ്ര സമീപനം

ലൂസിഡ് ഡ്രീമിങ് ഘട്ടത്തിൽ, പങ്കെടുത്തവരിലേക്ക് വാക്കുകൾ കടത്തിവിട്ടാണ് ആശയവിനിമയം നടക്കുന്നുണ്ടോയെന്ന് ഗവേഷകർ പരിശോധിച്ചു. പങ്കെടുത്തവരുടെ ബ്രെയിൻ വേവുകളും മറ്റും അളക്കാനുള്ള പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിരുന്നു. എന്നാൽ ഈ ഗവേഷണം പൂർണമായും വിജയമാണോ എന്ന് ശാസ്ത്രജ്ഞർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

വിജയകരമായാൽ, മനുഷ്യന്റെ ബോധ-ഉപബോധ-അബോധ അവസ്ഥകളെപ്പറ്റി സമഗ്രമായ പഠനത്തിനു വഴിയൊരുക്കുന്ന നിർണായക കാൽവയ്പായി ഇത് മാറും.

Story Highlights: Scientists in California claim breakthrough in dream communication research

Related Posts
ഡിസ്നിലാൻഡ് യാത്രയ്ക്ക് ശേഷം 11കാരനായ മകനെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജ അറസ്റ്റിൽ
Murder

കാലിഫോർണിയയിൽ, ഡിസ്നിലാൻഡിലേക്കുള്ള മൂന്ന് ദിവസത്തെ അവധിക്കാലത്തിനു ശേഷം, 48 വയസ്സുള്ള സരിത രാമരാജു Read more

  കുടൽ കാൻസറിനെ ചെറുക്കാൻ നട്സ്
മരണസമയത്തെ മസ്തിഷ്ക പ്രവർത്തനം: പുതിയ പഠനം
Brain Activity During Death

മനുഷ്യമസ്തിഷ്കത്തിന്റെ മരണസമയത്തെ പ്രവർത്തനത്തെക്കുറിച്ചുള്ള പുതിയ പഠനം ശാസ്ത്രലോകത്ത് ചർച്ചയായി. 87 വയസ്സുകാരനായ ഒരു Read more

ലോസ് ആഞ്ചലസിലെ കാട്ടുതീ: മരണം 24, ആയിരത്തിലധികം കെട്ടിടങ്ങൾ നശിച്ചു
Los Angeles Wildfire

ലോസ് ആഞ്ചലസിലെ കാട്ടുതീയിൽ മരണസംഖ്യ 24 ആയി ഉയർന്നു. ആയിരത്തിലധികം കെട്ടിടങ്ങൾ കത്തിനശിച്ചു, Read more

മനുഷ്യമസ്തിഷ്കത്തിന്റെ വേഗത വെറും 10 ബിറ്റ് പ്രതി സെക്കൻഡ്; പുതിയ കണ്ടെത്തൽ ശ്രദ്ധേയം
human brain speed

കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകർ മനുഷ്യമസ്തിഷ്കത്തിന്റെ പ്രവർത്തന വേഗത കണ്ടെത്തി. ഒരു Read more

സ്വപ്നത്തിലൂടെ സന്ദേശം കൈമാറാൻ സാധിക്കുമെന്ന് REMspace; വിപ്ലവകരമായ പരീക്ഷണം വിജയം
dream communication technology

കാലിഫോർണിയ സ്റ്റാർട്ടപ്പ് REMspace ഉറക്കവും വ്യക്തമായ സ്വപ്നവും മെച്ചപ്പെടുത്തുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചു. രണ്ട് Read more

  ആശാ വർക്കർമാരുടെ സമരം 47-ാം ദിവസത്തിലേക്ക്; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഓണറേറിയം വർധിപ്പിച്ചു
ബംഗളൂരുവിലെ ബ്രെയിൻ മ്യൂസിയം: മനുഷ്യമസ്തിഷ്കത്തിന്റെ അത്ഭുതലോകം
Brain Museum Bengaluru

ബംഗളൂരുവിലെ നിംഹാൻസിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ ബ്രെയിൻ മ്യൂസിയം സന്ദർശകർക്ക് മനുഷ്യമസ്തിഷ്കം Read more

Leave a Comment