മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്: 99 സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ച് ബിജെപി

നിവ ലേഖകൻ

Maharashtra Assembly elections BJP candidates

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചു. 99 സ്ഥാനാർത്ഥികളാണ് ആദ്യഘട്ട പട്ടികയിൽ ഇടം പിടിച്ചത്. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നാഗ്പൂർ സൗത്ത് വെസ്റ്റിൽ നിന്നും, സംസ്ഥാന ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ കാംതിയിൽ നിന്നും മത്സരിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയ അശോക് ചവാന്റെ മകൾ ശ്രീജയ അശോക് ചവാന് ഭോക്കറിൽ സീറ്റ് നൽകി. മന്ത്രിമാരായ ഗിരീഷ് മഹാജൻ ജാംനറിലും സുധീർ മുൻഗന്തിവാർ ബല്ലാർപൂരിലും മത്സരിക്കും. ആശിഷ് ഷെലാർ ബാന്ദ്ര വെസ്റ്റിൽ ജനവിധി തേടും.

അതേസമയം, 5 സീറ്റുകൾ ആവശ്യപ്പെട്ടതായി റിപ്പബ്ലിക് പാർട്ടി അധ്യക്ഷൻ രാംദാസ് അത്വലെ പറഞ്ഞു. മഹാരാഷ്ട്രയിൽ മഹാവികാസ് അഖാഡിയിൽ സമവായമായ സീറ്റുകളിൽ ഇന്ന് കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതിയിൽ ചർച്ച ചെയ്യുമെന്ന് സംസ്ഥാന ചുമതലയുള്ള രമേശ് ചെന്നിത്തല പ്രതികരിച്ചു. ഇടതു പാർട്ടികൾ മഹാവികാസ് ഖാഡിയിൽ തുടരുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം അശോക് ധാവലെ വ്യക്തമാക്കി.

  ഒഡീഷയിലെ വിദ്യാർത്ഥി ആത്മഹത്യ: ബിജെപിക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി

ജാർഖണ്ഡിൽ ഇന്ത്യ മുന്നണിയിൽ സീറ്റ് ചർച്ചകളിൽ ആർജെഡിയും സിപിഐഎംഎലും എതിർപ്പ് അറിയിച്ചതായാണ് വിവരം. 11 സീറ്റുകളിലാണ് ആർജെഡിയും സിപിഐഎംഎലും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നത്. ഇരുകൂട്ടരും കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.

Story Highlights: BJP announces first list of 99 candidates for Maharashtra Assembly elections

Related Posts
നിയമസഭാ തിരഞ്ഞെടുപ്പിന് സി.പി.ഐ.എം ഒരുങ്ങുന്നു; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു
assembly election preparations

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾക്ക് സി.പി.ഐ.എം തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി ഓരോ ജില്ലയിലെയും Read more

ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള: സിനിമയിലൂടെ കേരളത്തെ അപമാനിക്കാൻ ശ്രമമെന്ന് വിമർശനം
Janaki V/S State of Kerala

സുരേഷ് ഗോപി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് Read more

  വിഎസിനെതിരായ പ്രചാരണത്തിനെതിരെ ആഞ്ഞടിച്ച് പി.എം. ആർഷോ
പാതി വില തട്ടിപ്പ്: എ.എൻ രാധാകൃഷ്ണനെതിരെ പ്രതിഷേധം കനക്കുന്നു
half-price fraud

എ.എൻ രാധാകൃഷ്ണനെതിരെ പ്രതിഷേധം ശക്തമാകുന്നു. പാതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം ചെയ്ത് Read more

ഒഡീഷയിലെ വിദ്യാർത്ഥി ആത്മഹത്യ: ബിജെപിക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി

ഒഡീഷയിൽ അധ്യാപകന്റെ പീഡനത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ബിജെപിക്കെതിരെ Read more

തിരുവനന്തപുരം കോർപ്പറേഷനിൽ സി.പി.ഐ.എം സ്പോൺസേർഡ് നിയമനമെന്ന് വി.വി. രാജേഷ്
CPIM illegal appointment

തിരുവനന്തപുരം കോർപ്പറേഷനിൽ സി.പി.ഐ.എം സ്പോൺസേർഡ് അനധികൃത നിയമനം നടത്താൻ ശ്രമിക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന Read more

ആലപ്പുഴയിൽ ബിജെപി നേതാവിന് വിദ്യാർത്ഥികളുടെ പാദപൂജ: വിവാദം കത്തുന്നു
Guru Purnima Controversy

ആലപ്പുഴയിൽ ബിജെപി ജില്ലാ സെക്രട്ടറിക്ക് വിദ്യാർത്ഥികൾ പാദപൂജ ചെയ്ത സംഭവം വിവാദമാകുന്നു. നൂറനാട് Read more

തദ്ദേശ തിരഞ്ഞെടുപ്പിന് ഒരുങ്ങി ബിജെപി; ഹൈമാസ് പ്രചാരണത്തിന് കോടികൾ ഒഴുക്കും
Kerala local body election

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി വലിയ തയ്യാറെടുപ്പുകൾ നടത്തുന്നു. ഹൈമാസ് പ്രചാരണങ്ങൾക്കായി Read more

  യൂത്ത് കോൺഗ്രസ് വിമർശനത്തിൽ ഉറച്ച് പി.ജെ. കുര്യൻ; നിലപാടുകൾ ആവർത്തിച്ച് അദ്ദേഹം
വന്ദേ ഭാരത് യാത്രയിൽ ജ്യോതി Malഹോത്രയ്ക്കൊപ്പം ബിജെപി നേതാക്കളും; വിവാദമായി ദൃശ്യങ്ങൾ
Jyoti Malhotra Vande Bharat

ചാരവൃത്തി കേസിൽ അറസ്റ്റിലായ ജ്യോതി മൽഹോത്രയ്ക്കൊപ്പം വന്ദേ ഭാരത് ട്രെയിനിൽ യാത്ര ചെയ്ത Read more

ജ്യോതി മല്ഹോത്രയുടെ കേരള സന്ദര്ശനം ദേശീയ തലത്തില് ചര്ച്ചയാക്കി ബിജെപി
Jyoti Malhotra Kerala visit

ചാരവൃത്തി കേസിൽ പ്രതിയായ ജ്യോതി മൽഹോത്രയുടെ കേരള സന്ദർശനത്തെ ദേശീയ തലത്തിൽ ചർച്ചയാക്കി Read more

നിയമസഭാ തിരഞ്ഞെടുപ്പിൽ ടേം വ്യവസ്ഥ നടപ്പാക്കാൻ മുസ്ലീം ലീഗ്

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ടേം വ്യവസ്ഥ നടപ്പാക്കാൻ മുസ്ലീം ലീഗ് തീരുമാനിച്ചു.തുടർച്ചയായി മൂന്ന് Read more

Leave a Comment