വയനാട് ഉപതിരഞ്ഞെടുപ്പ്: പ്രിയങ്കയ്ക്കായി സോണിയയും പ്രചാരണത്തിനിറങ്ങും

Anjana

Wayanad by-election

വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ മത്സരത്തിന് പിന്തുണയുമായി സോണിയ ഗാന്ധിയും പ്രചാരണത്തിനിറങ്ങും. സോണിയയുടെ സന്ദർശന തീയതി തയ്യാറാക്കി വരുന്നതായി കോൺഗ്രസ് നേതൃത്വം അറിയിച്ചു. ഈ മാസം 23-ന് പ്രിയങ്ക വയനാട്ടിൽ എത്തി നാമനിർദേശ പത്രിക സമർപ്പിക്കും. ലോക്സഭ പ്രതിപക്ഷ നേതാവും വയനാട് മുൻ എംപിയുമായ രാഹുൽ ഗാന്ധിയും ഒപ്പമുണ്ടാകും. ഇരുവരും റോഡ്ഷോയിൽ പങ്കെടുത്ത ശേഷം ജില്ലാ കളക്ടർക്ക് പത്രിക സമർപ്പിക്കും.

പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും വയനാട്ടിൽ യുഡിഎഫ് മണ്ഡലം കൺവെൻഷനുകളിൽ പങ്കെടുക്കും. ആർഎസ്എസിനെ എതിർക്കാനാണ് പ്രിയങ്കാ ഗാന്ധിയെ പാർലമെന്റിലേക്ക് അയക്കുന്നതെന്നും, 5 ലക്ഷത്തിൽ അധികം ഭൂരിപക്ഷം നേടുമെന്നും ടി സിദ്ദിഖ് എംഎൽഎ പറഞ്ഞിരുന്നു. തുടർന്ന് വിവിധ നിയോജകമണ്ഡലങ്ങളിൽ പ്രിയങ്ക പ്രചാരണം നടത്തും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എൻഡിഎ സ്ഥാനാർത്ഥിയായി നവ്യ ഹരിദാസിനെ പ്രഖ്യാപിച്ചതോടെ വയനാട്ടിൽ തെരഞ്ഞെടുപ്പ് കളം സജീവമായി. എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. നിലമ്പൂർ മണ്ഡലത്തിൽ സത്യൻ മൊകേരി വോട്ടർമാരെ കാണുന്നു. വയനാട്ടിൽ ഇക്കുറി ചരിത്രം മാറുമെന്നാണ് എൽഡിഎഫിന്റെ ആത്മവിശ്വാസം. ബിജെപിയുടെ നവ്യ ഹരിദാസും നാളെ വയനാട്ടിലെത്തും. യുഡിഎഫിന്റെ കുത്തക മണ്ഡലമെന്ന് അറിയപ്പെടുന്ന വയനാട്ടിൽ വോട്ടുവിഹിതം വർദ്ധിപ്പിക്കാനാവുമെന്ന ആത്മവിശ്വാസവും നവ്യ പങ്കുവെച്ചു.

Story Highlights: Sonia Gandhi to campaign for Priyanka Gandhi in Wayanad Lok Sabha by-election

Leave a Comment