പാലക്കാട് ഉപതെരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാർ ഇ ശ്രീധരനെ സന്ദർശിച്ചു

Anjana

Palakkad by-election BJP

പാലക്കാട് ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാർ മെട്രോമാൻ ഇ ശ്രീധരനെ സന്ദർശിച്ചു. പൊന്നാനിയിലെ വീട്ടിലെത്തിയാണ് സന്ദർശനം നടത്തിയത്. സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം ആദ്യം വിളിച്ചത് ഇ ശ്രീധരനെയായിരുന്നെന്ന് സി കൃഷ്ണകുമാർ വ്യക്തമാക്കി. പാലക്കാട് ബിജെപിക്ക് അനുകൂല സാഹചര്യമാണെന്നും നല്ല സമയത്താണ് കൃഷ്ണകുമാർ സ്ഥാനാർഥിയായി എത്തുന്നതെന്നും ഇ ശ്രീധരൻ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ തവണത്തെ ഇ ശ്രീധരന്റെ ചെറിയ മാർജിനിലുള്ള പരാജയം പാലക്കാടിന്റെ തോൽവിയായിരുന്നുവെന്ന് സി കൃഷ്ണകുമാർ പറഞ്ഞു. ശ്രീധരൻ ജയിച്ചിരുന്നെങ്കിൽ പാലക്കാടിനുണ്ടാകുമായിരുന്ന നേട്ടങ്ങളെക്കുറിച്ച് ഇന്ന് പാലക്കാട്ടുകാർ ഓരോ നിമിഷവും ചിന്തിക്കുമായിരുന്നുവെന്നും ഈ കുറവ് നികത്താനുള്ള തെരഞ്ഞെടുപ്പാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിക്ക് മികച്ച വിജയം ഉറപ്പാണെന്ന് ഇ ശ്രീധരൻ പ്രതീക്ഷ പ്രകടിപ്പിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പാലക്കാടിനായി ഒരു വലിയ പദ്ധതിയായിരുന്നു ഇ ശ്രീധരൻ വിഭാവനം ചെയ്തിരുന്നതെന്ന് സി കൃഷ്ണകുമാർ പറഞ്ഞു. ശ്രീധരൻ ലക്ഷ്യം വച്ചിരുന്ന കാര്യങ്ങൾ നടപ്പാക്കാനുള്ള അവസരവും പാലക്കാടിന്റെ മുഖഛായ മാറ്റാനുള്ള പദ്ധതി നടപ്പാക്കാനുള്ള അവസരവും പാലക്കാട്ടുകാർ വിനിയോഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശാരീരിക ബുദ്ധിമുട്ടുകൾ കാരണം താൻ നേരിട്ട് പ്രചരണത്തിനിറങ്ങില്ലെന്നും എന്നാൽ നേതൃത്വം ആവശ്യപ്പെട്ടാൽ നേരിട്ട് എത്തുമെന്നും ഇ ശ്രീധരൻ വ്യക്തമാക്കി.

Story Highlights: BJP candidate C Krishnakumar meets E Sreedharan, expresses confidence in Palakkad by-election

Leave a Comment