സൗദി ആരോഗ്യമന്ത്രാലയത്തിൽ സ്റ്റാഫ് നഴ്സ് ഒഴിവുകൾ: നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് ആരംഭിച്ചു

നിവ ലേഖകൻ

Norka Roots Saudi nurse recruitment

സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിൽ സ്റ്റാഫ് നഴ്സ് ഒഴിവുകളിലേക്ക് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് നടത്തുന്നു. മുസ്ലീം വിഭാഗത്തിൽപെട്ട പുരുഷ ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ് അപേക്ഷിക്കാൻ അവസരം. ബി. എം. ടി, കാർഡിയാക്, കിഡ്നി ട്രാൻസ്പ്ലാന്റ്, ന്യൂറോ സർജറി, ഓങ്കോളജി, ഓപ്പറേറ്റിംഗ് റൂം(ഒ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആർ), ഒ. ആർ കാർഡിയാക്, ഒ. ആർ ന്യൂറോ സ്പെഷ്യാലിറ്റികളിലാണ് ഒഴിവുകൾ നിലവിലുള്ളത്. നഴ്സിങിൽ ബി. എസ്.

സി പോസ്റ്റ് ബി. എസ്. സി വിദ്യാഭ്യാസ യോഗ്യതയും സ്പെഷ്യാലിറ്റികളിൽ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷ്യലിസ്റ്റുകളിൽ നിന്നുള്ള പ്രൊഫഷണൽ ക്ലാസ്സിഫിക്കേഷൻ (മുമാരിസ് + വഴി) യോഗ്യതയും ആവശ്യമാണ്. അപേക്ഷകർ മുൻപ് SAMR പോർട്ടലിൽ രജിസ്റ്റർ ചെയ്തവരാകരുത്.

കുറഞ്ഞത് ആറുമാസത്തെ കാലാവധിയുള്ള സാധുതയുള്ള പാസ്പോർട്ടും ഉള്ളവരാകണം. വിശദമായ സിവിയും വിദ്യാഭ്യാസം, പ്രവർത്തിപരിചയം, പാസ്സ്പോർട്ട് എന്നിവയുടെ പകർപ്പുകൾ സഹിതം www. norkaroots. org, www. nifl.

  ആരോഗ്യ മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു

norkaroots. org എന്നീ വെബ്സൈറ്റുകൾ സന്ദർശിച്ച് 2024 ഒക്ടോബർ 24ന് വൈകിട്ട് 05 മണിക്കകം അപേക്ഷ നൽകണമെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു. ഇതിനായുള്ള അഭിമുഖം ഒക്ടോബർ 28 ന് ഓൺലൈനായി നടക്കും. കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്ട്സ് ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾഫ്രീ നമ്പറുകളിൽ 1800-425-3939 (ഇന്ത്യയിൽ നിന്നും) +91 8802012345 (വിദേശത്ത് നിന്നും-മിസ്ഡ് കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.

Story Highlights: Norka Roots recruits male Muslim staff nurses for Saudi Arabia’s health ministry

Related Posts
കെനിയയിലെ അപകടം: മൃതദേഹം നാട്ടിലെത്തിക്കാൻ ഇടപെട്ട് മുഖ്യമന്ത്രി
Kenya bus accident

കെനിയയിൽ വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് മുഖ്യമന്ത്രി ഇടപെട്ടു. ഇതിനായി വിദേശകാര്യ മന്ത്രിക്ക് Read more

സൗദിയിൽ ഹജ്ജിന് മലയാളി കമ്പനിയുടെ ആരോഗ്യ സേവനം
Hajj health services

സൗദിയിൽ ഹജ്ജ് തീർത്ഥാടനത്തിന് മലയാളി ഉടമസ്ഥതയിലുള്ള റെസ്പോൺസ് പ്ലസ് ഹോൾഡിംഗ് ആരോഗ്യ സേവനങ്ങൾ Read more

സൗദി അറേബ്യയും അമേരിക്കയും 142 ബില്യൺ ഡോളറിൻ്റെ ആയുധ കരാറിൽ ഒപ്പുവെച്ചു
US Saudi Arabia deal

സൗദി അറേബ്യയും അമേരിക്കയും തമ്മിൽ 142 ബില്യൺ ഡോളറിൻ്റെ ആയുധ കരാർ ഒപ്പുവെച്ചു. Read more

അബ്ദുൾ റഹീമിന്റെ മോചന ഹർജി വീണ്ടും മാറ്റി; കോടതി നടപടികൾ വൈകുന്നു
Abdul Raheem Saudi Release

സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചന ഹർജി റിയാദ് ക്രിമിനൽ കോടതി Read more

അബ്ദുൾ റഹീമിന്റെ മോചന ഹർജി ഇന്ന് വീണ്ടും പരിഗണിക്കും
Abdul Rahim release plea

റിയാദ് ക്രിമിനൽ കോടതി ഇന്ന് അബ്ദുൾ റഹീമിന്റെ മോചന ഹർജി വീണ്ടും പരിഗണിക്കും. Read more

  കോട്ടയം ജയിലിൽ നിന്നും മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു; നവജാത ശിശുക്കളുടെ കൊലപാതകത്തിൽ പ്രതികൾ റിമാൻഡിൽ
ട്രംപ് സൗദിക്ക് 100 ബില്യൺ ഡോളറിന്റെ ആയുധ കരാർ വാഗ്ദാനം ചെയ്യുന്നു
US-Saudi arms deal

മെയ് 13 ന് സൗദി അറേബ്യയിൽ നടക്കുന്ന സന്ദർശന വേളയിൽ, യുഎസ് പ്രസിഡന്റ് Read more

പ്രധാനമന്ത്രി മോദി ഇന്ന് സൗദിയിലേക്ക്
Modi Saudi Arabia Visit

സൗദി അറേബ്യയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും. സൗദി കിരീടാവകാശി Read more

ഹജ്ജ് സീറ്റുകൾ പുനഃസ്ഥാപിക്കണം: പ്രധാനമന്ത്രിക്ക് പാണക്കാട് തങ്ങളുടെ കത്ത്
Hajj Quota

ഹജ്ജ് സീറ്റുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി Read more

സ്വകാര്യ ഹജ്ജ് ക്വാട്ട വെട്ടിക്കുറച്ചു: കേന്ദ്രം ഇടപെടണമെന്ന് സ്റ്റാലിൻ
Hajj Quota

സൗദി അറേബ്യ സ്വകാര്യ ഹജ്ജ് ക്വാട്ട വെട്ടിക്കുറച്ചതിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് തമിഴ്നാട് Read more

Leave a Comment