ദില്ലി സ്വദേശിയായ അനു ശര്മ സമൂഹമാധ്യമങ്ങളില് തന്റെ അനുഭവം പങ്കുവച്ചിരിക്കുകയാണ്. “കൂടുതല് മികച്ചതായാല് അവഗണിക്കപ്പെടുമെന്ന് അറിയില്ലായിരുന്നു” എന്ന ക്യാപ്ഷനോടെയാണ് അനു തന്റെ അനുഭവം പങ്കുവച്ചത്. അനുവിന്റെ വിദ്യാഭ്യാസ യോഗ്യത അപേക്ഷിച്ച പോസ്റ്റിന് ആവശ്യമായതിലും കൂടുതലായതാണ് പ്രശ്നമായത്.
റിജക്ഷന് ലെറ്ററില് പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്: “നിങ്ങളുടെ ബയോഡേറ്റ പരിശോധിച്ചതിന് ശേഷം ഈ പോസ്റ്റിന് ആവശ്യമായ യോഗ്യതയെക്കാള് കൂടുതലാണ് താങ്കള്ക്കുള്ളതെന്ന് മനസിലാക്കുന്നു. ഞങ്ങളുടെ അനുഭവത്തില് ഇത്തരം ആളുകള് ജോലിയില് പ്രവേശിച്ചാല് അവര്ക്ക് ജോലിയോട് വലിയ താല്പര്യമുണ്ടാവില്ല, ഒടുവില് പെട്ടെന്നു തന്നെ ജോലി ഉപേക്ഷിക്കുകയും ചെയ്യും എന്നാണ്.”
കുറച്ച് ദിവസം മുമ്പ് എക്സിലാണ് അനു ഇക്കാര്യം പോസ്റ്റ് ചെയ്തത്. അതിനിപ്പോള് 78.9 കെ വ്യൂവ് ആണ് ലഭിച്ചിരിക്കുന്നത്. ഈ അനുഭവം പങ്കുവച്ചുകൊണ്ട് അനു പോസ്റ്റ് ചെയ്ത ട്വീറ്റ് സമൂഹമാധ്യമങ്ങളില് വൈറലായി മാറിയിരിക്കുകയാണ്.
Didn’t know you could be rejected for being too good 🥲 pic.twitter.com/mbo5fbqEP3
— Anu Sharma (@O_Anu_O) October 17, 2024
Story Highlights: Delhi resident Anu Sharma shares experience of job rejection due to being overqualified