യുണൈറ്റഡ് കിംഗ്ഡത്തിലെ (യുകെ) വെയില്‍സിലേക്ക് നോര്‍ക്ക റൂട്ട്സ് നഴ്സിംഗ് റിക്രൂട്ട്മെന്റ് നടത്തുന്നു. നഴ്സിംഗില്‍ ബിരുദമോ ഡിപ്ലോമയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അഭിമുഖത്തിന് തൊട്ടുമുമ്പുള്ള ഒരു വര്‍ഷത്തില്‍ കുറഞ്ഞത് ആറുമാസത്തെ പ്രവൃത്തിപരിചയം വേണം. ഐഇഎല്‍ടിഎസ് അല്ലെങ്കില്‍ ഒഇടി സ്കോറും നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ (എന്‍എംസി) രജിസ്ട്രേഷനും ആവശ്യമാണ്. www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകളില്‍ നിന്ന് വിശദമായ സിവിയും സ്കോര്‍ കാര്‍ഡും സഹിതം ഒക്ടോബര്‍ 25-ന് അകം അപേക്ഷിക്കണം.
റിക്രൂട്ട്മെന്റ് 2024 നവംബര്‍ 12 മുതല്‍ 14 വരെ എറണാകുളത്ത് നടക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് എന്‍എംസി രജിസ്ട്രേഷന് മുമ്പ് 26,928 പൗണ്ടും, രജിസ്ട്രേഷന് ശേഷം ബാന്‍ഡ് 5 ശമ്പള പരിധിയും (30,420 – £37,030) ലഭിക്കും. കൂടാതെ 5,239 പൗണ്ട് മൂല്യമുള്ള 5 വര്‍ഷം വരെയുള്ള സ്പോണ്‍സര്‍ഷിപ്പിനും അര്‍ഹതയുണ്ടാകും. ഐഇഎല്‍ടിഎസ്/ഒഇടി, സിബിടി, എന്‍എംസി അപേക്ഷ ഫീസ്, വിസ, വിമാന ടിക്കറ്റ് എന്നിവയ്ക്ക് റീ ഇംബേഴ്മെന്റിനും അര്‍ഹതയുണ്ട്.
യുകെയില്‍ വിമാനത്താവളത്തില്‍ നിന്നും താമസസ്ഥലത്തേക്കുള്ള യാത്ര, ഒരു മാസത്തെ സൗജന്യ താമസം, ഒഎസ്സിഇ പരീക്ഷയുടെ ചെലവ് എന്നിവയും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) എന്നിവയില്‍ ബന്ധപ്പെടാവുന്നതാണ്. മുന്‍പ് നോര്‍ക്ക റൂട്ട്സിലേയ്ക്ക് അപേക്ഷ നല്കിയവരും ഈ റിക്രൂട്ട്മെന്റിന് പ്രത്യേകമായി അപേക്ഷിക്കേണ്ടതാണ്.
Story Highlights: NORKA Roots organizes nursing recruitment for Wales, UK with attractive salary and benefits