വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി അടുത്തയാഴ്ച വയനാട്ടിൽ എത്തും. ബുധനാഴ്ച നാമനിര്ദേശ പട്ടിക സമര്പ്പിക്കുമെന്നും രാഹുൽ ഗാന്ധിയും ഒപ്പമുണ്ടാകുമെന്നുമാണ് സൂചന. യുഡിഎഫ് വൻ സ്വീകരണ പരിപാടികളാണ് ഒരുക്കുന്നത്. റോഡ് ഷോയോട് കൂടിയാണ് പ്രചാരണത്തിന് തുടക്കം കുറിക്കുക.
എൽഡിഎഫ് ലോക്സഭാ സ്ഥാനാർത്ഥി സത്യൻ മൊകേരി, ആർഎസ്എസിനെ ഭയന്നാണ് കോൺഗ്രസ് പ്രിയങ്കാ ഗാന്ധിയെ വയനാട്ടിലേക്ക് കൊണ്ടുവരുന്നതെന്ന് പറഞ്ഞു. സത്യൻ മൊകേരിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ എൽഡിഎഫ് ക്യാമ്പും പ്രചാരണത്തിൽ സജീവമായി. NDA സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.
2014-ൽ യുഡിഎഫിന്റെ ഉറച്ചകോട്ടയായ വയനാട്ടില് എംഐ ഷാനവാസിനെ വിറപ്പിച്ചിരുന്നു സത്യന് മൊകേരി. അന്ന് ഷാനവാസ് ജയിച്ചത് ഇരുപതിനായിരം വോട്ടിനായിരുന്നു. വയനാട് മണ്ഡലത്തിന്റെ ചരിത്രത്തില് ഒരു എല്ഡിഎഫ് സ്ഥാനാര്ത്ഥി നേടിയ ഏറ്റവും വലിയ വോട്ടാണ് സത്യന് മൊകേരി പിടിച്ചത്. എന്നാൽ വയനാട് സീറ്റ് കോൺഗ്രസ് കുടുംബത്തിന് ആരും തീറെഴുതി കൊടുത്തിട്ടില്ലെന്ന് ബിജെപി നേതാവ് എം ടി രമേശ് പ്രതികരിച്ചു.
Story Highlights: Priyanka Gandhi to submit nomination for Wayanad by-election on Wednesday, accompanied by Rahul Gandhi