ഇഷ ഫൗണ്ടേഷനെതിരായ ഹർജി സുപ്രീംകോടതി തള്ളി; ഹർജിക്കാരന് രാഷ്ട്രീയബന്ധം ഉള്ളതായി സംശയം

Anjana

Isha Foundation petition dismissed

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനെതിരായി നൽകിയ ഹർജി സുപ്രീംകോടതി തള്ളിക്കളഞ്ഞു. ഹർജിക്കാരന് രാഷ്ട്രീയബന്ധം ഉള്ളതായി സംശയമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ, ആശ്രമത്തിലുള്ളവരെ വ്യക്തിപരമായി സന്ദർശിക്കാമെന്ന് ഹർജിക്കാരനോട് കോടതി വ്യക്തമാക്കി.

യോഗാ സെന്ററിലുള്ള തന്റെ പെൺമക്കളെ കാണാൻ അനുവദിക്കുന്നില്ലെന്നും അവരെ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നുമുള്ള പിതാവ് കാമരാജിന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഫൗണ്ടേഷനെതിരെ നിലനിൽക്കുന്ന നിരവധി ക്രിമിനൽ കേസുകളും ലൈംഗിക പീഡനവും മോശം പെരുമാറ്റവും സംബന്ധിച്ച ആരോപണങ്ങളും അദ്ദേഹം കോടതിയിൽ ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇഷ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകളിൽ മദ്രാസ് ഹൈക്കോടതി റിപ്പോർട്ട് തേടിയതിന് പിന്നാലെ സെന്ററിൽ തമിഴ്‌നാട് പൊലീസ് റെയ്‌ഡും നടത്തിയിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സ്വന്തം മകൾ വിവാഹിതയായി ജീവിക്കുമ്പോൾ മറ്റു യുവതികളെ സന്യാസത്തിനു നിർബന്ധിക്കുന്നത് എന്തിനാണെന്ന് ജഗ്ഗി വാസുദേവിനോട് കോടതി ചോദിച്ചിരുന്നു. മറ്റു യുവതികളെ തല മൊട്ടയടിക്കാനും ലൗകികജീവിതം ഉപേക്ഷിക്കാനും പ്രോത്സാഹിപ്പിക്കുന്നത് എന്തുകൊണ്ടാണെന്നും ജസ്റ്റിസുമാരായ എസ്എം സുബ്രഹ്മണ്യം, വി ശിവജ്ഞാനം എന്നിവർ നേരത്തെ ചോദിച്ചിരുന്നു.

Story Highlights: Supreme Court dismisses petition against Isha Foundation, suspects political motives

Leave a Comment