വയനാട്ടിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കുമെന്ന വാർത്ത: പ്രതികരണവുമായി ഖുശ്ബു

Anjana

Khushbu Wayanad election rumors

വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന വാർത്തയിൽ നടിയും ബിജെപി നേതാവുമായ ഖുശ്ബു പ്രതികരിച്ചു. പ്രചരിക്കുന്നത് ഊഹാപോഹങ്ങൾ മാത്രമാണെന്ന് അവർ ട്വന്റിഫോഫിനോട് വ്യക്തമാക്കി. വയനാട്ടിൽ മത്സരിക്കാൻ പാർട്ടി തന്നെ സമീപിച്ചിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും നടന്നിട്ടില്ലെന്നും ഖുശ്ബു പറഞ്ഞു. എന്നാൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും പാർട്ടി പറയുന്നത് അനുസരിക്കാൻ താൻ ബാധ്യസ്ഥയാണെന്നും അവർ കൂട്ടിച്ചേർത്തു.

തൃശ്ശൂരിന് സമാനമായ രീതിയിൽ സിനിമാ താരത്തെ മത്സരിപ്പിക്കുന്നതിൽ ബിജെപി സംസ്ഥാന ഘടകത്തോട് കേന്ദ്രനേതൃത്വം അഭിപ്രായം ആരാഞ്ഞുവെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നാലുവർഷം മുൻപാണ് ഖുശ്ബു കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. നിലവിൽ ബിജെപി തമിഴ്‌നാട് ഘടകത്തിന്റെ ഭാഗമായാണ് അവർ പ്രവർത്തിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അതേസമയം, വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കെതിരെ സിപിഐ സ്ഥാനാർത്ഥിയായി സത്യൻ മൊകേരിയെ പ്രഖ്യാപിച്ചിട്ടുണ്ട്. 2014-ൽ എംഐ ഷാനവാസിനെ വെറും ഇരുപതിനായിരം വോട്ടിന് മാത്രം ജയിപ്പിച്ച് സത്യൻ മൊകേരി യുഡിഎഫിനെ വിറപ്പിച്ചിരുന്നു. വയനാട് മണ്ഡലത്തിന്റെ ചരിത്രത്തിൽ ഒരു എൽഡിഎഫ് സ്ഥാനാർത്ഥി നേടിയ ഏറ്റവും വലിയ വോട്ടാണ് അന്ന് സത്യൻ മൊകേരി പിടിച്ചത്. പിവി അൻവർ മുപ്പതിനായിരത്തിന് മുകളിൽ വോട്ട് പിടിച്ചില്ലായിരുന്നെങ്കിൽ അന്ന് മണ്ഡലം കൂടെ പോന്നേനെ എന്ന് സിപിഐ ഇന്നും വിശ്വസിക്കുന്നു.

Story Highlights: BJP leader Khushbu denies rumors of contesting against Priyanka Gandhi in Wayanad

Leave a Comment