പാലക്കാട് ഉപതെരഞ്ഞെടുപ്പ്: പാർട്ടി ചിഹ്നമില്ലാതെ ഡോ. പി സരിൻ മത്സരിക്കും

നിവ ലേഖകൻ

Dr P Sarin Palakkad by-election

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഡോ. പി സരിൻ സിപിഐഎം സ്വതന്ത്രനായി മത്സരിക്കുമെന്ന് വ്യക്തമായി. പാർട്ടി ചിഹ്നമില്ലാതെയാണ് സരിൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുക.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പൊതു വോട്ടുകൾ കൂടി സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാർട്ടി ചിഹ്നം വേണ്ടെന്ന് വയ്ക്കുന്നത്. കോൺഗ്രസിനെതിരെയും പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെയും ആരോപണങ്ങൾ ഉന്നയിച്ചാണ് സരിൻ പാർട്ടിയിൽ നിന്നിറങ്ങിയത്. ഇനി ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്നും സ്ഥാനാർത്ഥിത്വം വിഷയമല്ലെന്നും സിപിഎം മത്സരിക്കണമെന്ന് പറഞ്ഞാൽ അതിന് തയ്യാറാണെന്നും സരിൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

രാഹുൽ മാങ്കൂട്ടത്തിനെ പാലക്കാട് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ വിമർശനവുമായി സരിൻ രംഗത്തെത്തി. നെഗറ്റീവ് വോട്ടുകൾ മാത്രം പ്രതീക്ഷിക്കുന്ന കോൺഗ്രസിന് 2026-ലും കേരളത്തിൽ ജയിക്കാനാവില്ലെന്ന് അദ്ദേഹം പരിഹസിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ നേതാക്കളുടെ പെട്ടി തൂക്കിയാണെന്ന് കോൺഗ്രസ് പ്രവർത്തകർക്കറിയാമെന്നും സരിൻ കൂട്ടിച്ചേർത്തു.

നേതാക്കളുടെ പെട്ടി തൂക്കി നടക്കലാണ് രാഹുലിന്റെ പ്രധാന പണിയെന്നും ആ ബോധത്തിലാണ് പെട്ടികളുമായി പാലക്കാട്ടേക്ക് വന്നതെന്നും അദ്ദേഹം വിമർശിച്ചു. അതേസമയം, പാലക്കാട് ഇടത് സ്ഥാനാർത്ഥികളെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം എകെ ബാലൻ അറിയിച്ചു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനായിരിക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക.

  വിഷുവിന് മുമ്പ് ക്ഷേമ പെൻഷൻ: 62 ലക്ഷം പേർക്ക് 1600 രൂപ

നിരവധിയാളുകളാണ് പട്ടികയിൽ പരിഗണനയിലുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപിയും കോൺഗ്രസും തമ്മിലുള്ള ഡീൽ തെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നും വലിയ രാഷ്ട്രീയമാണ് സരിൻ ഉയർത്തിക്കൊണ്ട് വരുന്നതെന്നും പാലക്കാട് ഈ ഡീൽ നടപ്പാക്കാൻ ആണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, അന്വറും സരിനും രണ്ടും രണ്ടാണെന്നും താരതമ്യം വേണ്ടെന്നും പ്രതികരിച്ചു.

Story Highlights: Dr P Sarin to contest as CPI(M) independent candidate without party symbol in Palakkad by-election

Related Posts
ഭിന്നശേഷി കേന്ദ്രത്തിന് ഹെഡ്ഗേവാർ പേര്: പ്രതിഷേധവുമായി യുവജന സംഘടനകൾ
Palakkad Skill Development Center

പാലക്കാട് നഗരസഭ ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന് ആർഎസ്എസ് സ്ഥാപകൻ ഡോ. കെ.ബി. Read more

  ഭിന്നശേഷി കേന്ദ്രത്തിന് ഹെഡ്ഗേവാർ പേര്: പ്രതിഷേധവുമായി യുവജന സംഘടനകൾ
വഴിയോര കച്ചവടക്കാർക്ക് കുടകൾ വിതരണം ചെയ്ത് ഷെൽറ്റർ ആക്ഷൻ ഫൗണ്ടേഷൻ
Umbrellas for Palakkad Vendors

പാലക്കാട്ടെ വഴിയോര കച്ചവടക്കാർക്ക് വേനൽച്ചൂടിൽ നിന്ന് ആശ്വാസം പകരാൻ ഷെൽറ്റർ ആക്ഷൻ ഫൗണ്ടേഷൻ Read more

ഗവർണർമാരെ ഉപകരണമാക്കുന്നു: എം എ ബേബി
M A Baby

കേന്ദ്ര സർക്കാർ ഗവർണർമാരെ ഉപകരണമാക്കി മാറ്റുന്നതായി സി പി ഐ എം ജനറൽ Read more

മോഷ്ടിച്ച മാല വിഴുങ്ങിയ കള്ളൻ പിടിയിൽ: മൂന്നാം ദിവസം മാല പുറത്ത്
Palakkad necklace thief

ആലത്തൂർ മേലാർകോട് വേലയിൽ കുട്ടിയുടെ മാല മോഷ്ടിച്ച കള്ളനെ പിടികൂടി. മാല വിഴുങ്ങിയ Read more

എം.എ. ബേബിയുമായി 57 വർഷത്തെ അടുപ്പമെന്ന് ജി. സുധാകരൻ
M.A. Baby

എം.എ. ബേബിയുമായുള്ള തന്റെ അരനൂറ്റാണ്ടിലേറെ നീണ്ടുനിൽക്കുന്ന ബന്ധത്തെക്കുറിച്ച് സി.പി.ഐ.(എം) നേതാവ് ജി. സുധാകരൻ Read more

പന്നിയങ്കരയിലെ ടോൾ പിരിവിൽ നിന്ന് പ്രദേശവാസികളെ ഒഴിവാക്കി
Panniyankara toll exemption

പന്നിയങ്കരയിലെ ടോൾ പിരിവിൽ നിന്ന് പ്രദേശവാസികളെ ഒഴിവാക്കാൻ തീരുമാനമായി. 7.5 മുതൽ 9.4 Read more

  ഭൂപതിവ് നിയമഭേദഗതി: ചട്ടരൂപീകരണത്തിൽ സർക്കാരിന് തടസ്സം
എം.എ. ബേബിക്ക് എ.കെ.ജി സെന്ററിൽ ഗംഭീര സ്വീകരണം
M.A. Baby

സിപിഐഎം ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ എം.എ. ബേബിക്ക് എ.കെ.ജി സെന്ററിൽ വച്ച് ഗംഭീര Read more

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: 263 പോളിംഗ് ബൂത്തുകൾ സജ്ജം
Nilambur by-election

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് 263 പോളിംഗ് ബൂത്തുകൾ സജ്ജമാക്കി. 59 പുതിയ ബൂത്തുകളും ഇതിൽ Read more

പാലക്കാട്: കാറിലെ സാഹസിക യാത്ര; യുവാക്കൾ അറസ്റ്റിൽ
Dangerous car stunts

കൊച്ചി-സേലം ദേശീയപാതയിൽ കാറിൽ അപകടകരമായ രീതിയിൽ യാത്ര ചെയ്ത ഏഴ് യുവാക്കളെ പാലക്കാട് Read more

കാറിൽ അഭ്യാസപ്രകടനം: നാലുപേർ പിടിയിൽ
car stunts

പാലക്കാട് കഞ്ചിക്കോടിൽ കാറിൽ അഭ്യാസപ്രകടനം നടത്തിയ കേസിൽ നാലുപേർ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്തവരും പ്രായപൂർത്തിയായവരും Read more

Leave a Comment