ഖത്തറിലെ അഞ്ച് ഇന്ത്യൻ സ്കൂളുകൾക്ക് ഈവനിംഗ് ഷിഫ്റ്റ് അനുമതി

Anjana

Qatar Indian schools evening shifts

ഖത്തറിലെ സിബിഎസ്ഇ പാഠ്യപദ്ധതി പിന്തുടരുന്ന അഞ്ച് ഇന്ത്യൻ സ്‌കൂളുകൾക്ക് 2024-25 അധ്യയന വർഷത്തിൽ രാവിലെയും വൈകുന്നേരവുമായി രണ്ടു ഷിഫ്റ്റുകളിൽ പ്രവർത്തിക്കാൻ അനുമതി ലഭിച്ചു. മറ്റ് ഇന്ത്യൻ സ്‌കൂളുകളിൽ നിന്ന് ഇൻ്റേണൽ ട്രാൻസ്ഫർ പാടില്ലെന്ന വ്യവസ്ഥയിലാണ് ഈ അനുമതി നൽകിയിരിക്കുന്നത്. എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ, ദോഹ മോഡേൺ ഇന്ത്യൻ സ്‌കൂൾ, എം.ഇ.എസ് അബു ഹമൂർ ബ്രാഞ്ച്, ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂൾ, ഐഡിയൽ ഇന്ത്യൻ സ്‌കൂൾ എന്നിവയാണ് ഈ അഞ്ച് സ്‌കൂളുകൾ.

ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 7 വരെയാണ് ഈവിനിംഗ് ഷിഫ്റ്റ് പ്രവർത്തിക്കുക. സീറ്റ് ലഭ്യതക്കുറവ് കാരണം ഖത്തറിലെ ഒരു സ്‌കൂളിലും പ്രവേശനം ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് മാത്രമാണ് ഈവിനിംഗ് ഷിഫ്റ്റിലേക്ക് പ്രവേശനം അനുവദിക്കുക. നവംബർ 3 ന് സെഷൻ ആരംഭിക്കുമെന്ന് MES സ്‌കൂൾ മാനേജ്‌മെന്റ് സ്ഥിരീകരിച്ചു. ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂളിൽ ഈവിനിംഗ് ഷിഫ്റ്റുകളിലേക്ക് 4,000 അപേക്ഷകൾ ലഭിച്ചതായി അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വർഷങ്ങളായി ഖത്തറിലെ പ്രവാസി ഇന്ത്യൻ സമൂഹം നേരിടുന്ന സ്കൂൾ പ്രവേശനത്തിനുള്ള സീറ്റ് ക്ഷാമത്തിന് ഈ തീരുമാനം ഒരു പരിധി വരെ സഹായകമാകും. നിലവിൽ 18 ഓളം ഇന്ത്യൻ വിദ്യാലയങ്ങൾ പ്രവർത്തിക്കുന്ന ഖത്തറിൽ എല്ലാ വിദ്യാലയങ്ങളും മോണിങ് ഷിഫ്റ്റിൽ മാത്രമാണ് പ്രവർത്തിക്കുന്നത്. വർധിച്ചുവരുന്ന ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ എണ്ണത്തിനനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാത്തതും ഉയർന്ന ഫീസ് നിരക്കും ഇടത്തരം പ്രവാസി കുടുംബങ്ങൾക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

Story Highlights: Five Indian schools in Qatar allowed to operate evening shifts for 2024-25 academic year

Leave a Comment