പാലക്കാട് ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ പ്രചാരണം ആരംഭിക്കുന്നു

നിവ ലേഖകൻ

Palakkad by-election campaign

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് മുതൽ പ്രചാരണ രംഗത്ത് സജീവമാകും. കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ ജില്ലയിൽ വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. P V അൻവർ MLAയുടെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നവരും പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ ഇന്നുമുതൽ സജീവമാകും. ഡോ പി. സരിന്റെ വിമത നീക്കത്തിന് ശ്രദ്ധകൊടുക്കേണ്ടതില്ലെന്നാണ് കെപിസിസി തീരുമാനം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് ഇടങ്ങളിലും പ്രചാരണം സജീവമാക്കാൻ ഘടകങ്ങൾക്ക് നിർദേശം നൽകി. സംസ്ഥാന സർക്കാരിനെതിരായ വിവാദ വിഷയങ്ങൾ ജനങ്ങളിൽ എത്തിക്കാൻ ഡി. സി. സി മുൻകൈ എടുക്കണം. ബൂത്ത് കമ്മറ്റി യോഗങ്ങൾ പൂർത്തിയായ ഇടങ്ങളിൽ കൺവെൻഷനുകളിലേക്ക് കടക്കാനാണ് തീരുമാനം.

എല്ലായിടത്തും മൂന്നു തവണയെങ്കിലും സ്ഥാനാർഥി എത്തുന്ന നിലയിൽ പ്രചാരണം ക്രമീകരിക്കാനും നിർദ്ദേശം നൽകി. വയനാട്ടിലേക്ക് പ്രിയങ്ക ഗാന്ധി എത്തും മുൻപ് തന്നെ പ്രചാരണത്തിൽ പരമാവധി മുന്നേറാൻ കഴിയുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. പാലക്കാട്, ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിനുളള CPIM സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിക്കും. ശനിയാഴ്ച സംസ്ഥാന സെക്രട്ടേറിയേറ്റ് ചേർന്ന് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. കോൺഗ്രസ് വിമതൻ ഡോ.

  മോഷ്ടിച്ച മാല വിഴുങ്ങിയ കള്ളൻ പിടിയിൽ: മൂന്നാം ദിവസം മാല പുറത്ത്

പി. സരിൻ പാലക്കാട് CPIM സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പാണ്. ഇക്കാര്യത്തിൽ സംഘടനാ നടപടിക്രമങ്ങളാണ് ഇനി ബാക്കിയുളളത്. സരിനെ സ്ഥാനാർത്ഥിയാക്കണമെന്ന നിർദ്ദേശം സ്വരൂപിക്കുന്നതിനായി പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റ് ഇന്ന് ചേരും. പാലക്കാട് ജില്ലാ ഘടകത്തിൻെറ ശിപാർശ സ്വീകരിച്ച് ശനിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുക്കും.

ചേലക്കര മണ്ഡലത്തിൽ മുൻ എംഎൽഎ യു. ആർ പ്രദീപ് സ്ഥാനാർഥിയാകും.

Story Highlights: UDF candidate Rahul Mankootathil to begin campaign for Palakkad by-election today

Related Posts
മോഷ്ടിച്ച മാല വിഴുങ്ങിയ കള്ളൻ പിടിയിൽ: മൂന്നാം ദിവസം മാല പുറത്ത്
Palakkad necklace thief

ആലത്തൂർ മേലാർകോട് വേലയിൽ കുട്ടിയുടെ മാല മോഷ്ടിച്ച കള്ളനെ പിടികൂടി. മാല വിഴുങ്ങിയ Read more

പന്നിയങ്കരയിലെ ടോൾ പിരിവിൽ നിന്ന് പ്രദേശവാസികളെ ഒഴിവാക്കി
Panniyankara toll exemption

പന്നിയങ്കരയിലെ ടോൾ പിരിവിൽ നിന്ന് പ്രദേശവാസികളെ ഒഴിവാക്കാൻ തീരുമാനമായി. 7.5 മുതൽ 9.4 Read more

  സിപിഐഎം പാർട്ടി കോൺഗ്രസ്: പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: 263 പോളിംഗ് ബൂത്തുകൾ സജ്ജം
Nilambur by-election

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് 263 പോളിംഗ് ബൂത്തുകൾ സജ്ജമാക്കി. 59 പുതിയ ബൂത്തുകളും ഇതിൽ Read more

പാലക്കാട്: കാറിലെ സാഹസിക യാത്ര; യുവാക്കൾ അറസ്റ്റിൽ
Dangerous car stunts

കൊച്ചി-സേലം ദേശീയപാതയിൽ കാറിൽ അപകടകരമായ രീതിയിൽ യാത്ര ചെയ്ത ഏഴ് യുവാക്കളെ പാലക്കാട് Read more

കാറിൽ അഭ്യാസപ്രകടനം: നാലുപേർ പിടിയിൽ
car stunts

പാലക്കാട് കഞ്ചിക്കോടിൽ കാറിൽ അഭ്യാസപ്രകടനം നടത്തിയ കേസിൽ നാലുപേർ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്തവരും പ്രായപൂർത്തിയായവരും Read more

കാട്ടാന ആക്രമണം: യുവാവ് മരിച്ചു; മുണ്ടൂരിൽ ഹർത്താൽ പ്രഖ്യാപിച്ചു
Palakkad Wild Elephant Attack

പാലക്കാട് കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. അമ്മയെ രക്ഷിക്കുന്നതിനിടെയായിരുന്നു അപകടം. സിപിഐഎം മുണ്ടൂരിൽ Read more

അമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവാവിന് കാട്ടാനയുടെ കുത്തേറ്റു മരിച്ചു
wild elephant attack

പാലക്കാട് കണ്ണാടൻചോലയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അലൻ Read more

  പന്നിയങ്കരയിലെ ടോൾ പിരിവിൽ നിന്ന് പ്രദേശവാസികളെ ഒഴിവാക്കി
പാലക്കാട് കാട്ടാന ആക്രമണം: യുവാവ് മരിച്ചു; അമ്മയ്ക്ക് പരിക്ക്
wild elephant attack

പാലക്കാട് മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. കയറംക്കോട് സ്വദേശി അലൻ ആണ് Read more

സി.പി.ഐ.എം പൊളിറ്റ് ബ്യൂറോയിൽ നിന്ന് പിണറായി ഉൾപ്പെടെ ഏഴ് പേർ പുറത്ത്; കെ.കെ ശൈലജയ്ക്ക് പ്രതീക്ഷ അസ്ഥാനത്ത്
CPM Politburo

സി.പി.ഐ.എം പൊളിറ്റ് ബ്യൂറോയിൽ നിന്ന് ഏഴ് അംഗങ്ങൾ പ്രായപരിധി കാരണം ഒഴിയും. കെ.കെ. Read more

പിണറായി വിജയന് പ്രായപരിധിയിളവ്: തീരുമാനം നാളെ
Pinarayi Vijayan age relaxation

പിണറായി വിജയന് പ്രായപരിധിയിൽ ഇളവ് നൽകുന്ന കാര്യത്തിൽ തീരുമാനം നാളെയെന്ന് പിബി അംഗം Read more

Leave a Comment