എഡിഎം നവീൻ ബാബുവിന്റെ മരണം: പിപി ദിവ്യയെ ഇന്ന് ചോദ്യം ചെയ്യും, മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകും

Anjana

PP Divya ADM Naveen Babu death investigation

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം ഇന്ന് പിപി ദിവ്യയെ ചോദ്യം ചെയ്യും. കൂടാതെ, എഡിഎമ്മിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടിവി പ്രശാന്തിനെയും സംഘം ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. നവീനിന്റെ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്ത കൂടുതൽ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാനും സംഘം ഒരുങ്ങുകയാണ്.

അതേസമയം, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പിപി ദിവ്യ മുൻ‌കൂർ ജാമ്യം തേടി കോടതിയെ സമീപിക്കാൻ തീരുമാനിച്ചു. ഇന്ന് തന്നെ ജാമ്യാപേക്ഷ നൽകുമെന്നാണ് റിപ്പോർട്ട്. ആരോപണങ്ങളെ തുടർന്ന് പിപി ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പിപി ദിവ്യയെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സ്ഥാനത്ത് നിന്ന് നീക്കിയ നടപടിയില്‍ ഭാഗികമായി ആശ്വാസം കണ്ടെത്തുന്നുവെന്ന് നവീന്‍ ബാബുവിന്റെ സഹോദരന്‍ അഡ്വ പ്രവീണ്‍ ബാബു പ്രതികരിച്ചു. എന്നാൽ, താൻ നൽകിയ പരാതിയിൽ എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും, എല്ലാ തരത്തിലുള്ള നടപടികളും ഉണ്ടായി ശിക്ഷ നടപ്പാക്കിയാൽ മാത്രമേ പൂർണമായ ആശ്വാസം ലഭിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അടക്കം ആദ്യഘട്ടങ്ങളിൽ ദിവ്യയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നതെങ്കിലും, വലിയ വിമർശനം നേരിട്ടതോടെയാണ് ഒടുവിൽ രാജി സംഭവിച്ചത്.

Story Highlights: Special investigation team to question PP Divya in connection with ADM Naveen Babu’s death

Leave a Comment