കണ്ണൂര് കലക്ടര്ക്കെതിരെ അന്വേഷണം വേണമെന്ന് പത്തനംതിട്ട സിപിഐഎം; പി പി ദിവ്യയെ പദവിയില് നിന്ന് നീക്കി

നിവ ലേഖകൻ

Kannur collector inquiry

കണ്ണൂര് കലക്ടര്ക്കെതിരെ പത്തനംതിട്ട സിപിഐഎം രംഗത്തെത്തി. യാത്രയയപ്പ് ചടങ്ങ് ഒഴിവാക്കണമെന്ന് നവീന് ബാബു ആവശ്യപ്പെട്ടുവെന്നും, എന്നാല് ചടങ്ങ് നടത്തിയത് ജില്ലാ കലക്ടര് ആണെന്നുമാണ് പുറത്തുവന്ന വിവരം. രാവിലെ നടത്തേണ്ട പരിപാടി വൈകീട്ട് ആക്കിയത് ദിവ്യക്ക് വേണ്ടിയാണെന്ന സംശയവും ഉയരുന്നുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കളക്ടര്ക്കെതിരെയും അന്വേഷണം വേണമെന്ന് സിപിഐഎം ജില്ലാ കമ്മിറ്റി അംഗം മലയാലപ്പുഴ മോഹനന് ആവശ്യപ്പെട്ടു. അതേസമയം, കണ്ണൂര് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില് നിന്ന് പി പി ദിവ്യയെ നീക്കി. കെ കെ രത്നകുമാരി പകരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റാവും.

ഇതുമായി ബന്ധപ്പെട്ട് സിപിഐ(എം) കണ്ണൂര് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവന പുറത്തിറക്കി. മുഖ്യമന്ത്രിയുടെ ഇടപെടലാണ് ദിവ്യയെ നീക്കുന്നതില് നിര്ണായകമായതെന്നാണ് റിപ്പോര്ട്ടുകള്. കേസെടുത്ത പശ്ചാത്തലത്തില് ദിവ്യയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി നിര്ദ്ദേശം നല്കിയതോടെയാണ് കണ്ണൂര് നേതൃത്വം ദിവ്യക്ക് സംരക്ഷണം ഒരുക്കുന്ന സമീപനത്തില് നിന്ന് പിന്മാറിയതെന്നാണ് റിപ്പോര്ട്ട്.

  റാപ്പർ വേടന് പിന്തുണയുമായി സിപിഐഎം; വിമർശനം തുടരുമെന്ന് പ്രഖ്യാപനം

നവീന്ബാബുവിന്റെ ആത്മഹത്യയില് പി പി ദിവ്യയെ പ്രതിചേര്ത്ത് തളിപ്പറമ്പ് സബ് ഡിവിഷണല് മജിസ്ട്രേറ്റ് കോടതിയില് കണ്ണൂര് ടൗണ് പൊലീസ് റിപ്പോര്ട്ട് സമര്പ്പിച്ചിരുന്നു. നവീന് ബാബുവിന്റെ സഹോദരന് പ്രവീണ് ബാബു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഇതിന് പിന്നാലെയാണ് ദിവ്യയെ നീക്കാനുള്ള നടപടി സ്വീകരിച്ചത്.

Story Highlights: CPIM Pathanamthitta demands inquiry against Kannur collector over farewell ceremony controversy

Related Posts
കണ്ണൂർ കുപ്പത്ത് വീണ്ടും മണ്ണിടിച്ചിൽ; ഗതാഗതം തടസ്സപ്പെട്ടു
Kuppam National Highway

കണ്ണൂർ കുപ്പത്ത് ദേശീയപാത നിർമ്മാണത്തിനിടെ വീണ്ടും മണ്ണിടിച്ചിൽ. മണ്ണിടിച്ചിൽ തടയുന്നതിന് ദേശീയപാത അതോറിറ്റി Read more

പി.വി അൻവർ സിപിഐഎമ്മിനോട് ക്രൂരമായി പെരുമാറിയെന്ന് ടികെ ഹംസ
TK Hamsa PV Anvar

പി.വി. അൻവർ സി.പി.ഐ.എമ്മിനോട് സ്വീകരിച്ചത് ക്രൂരമായ നിലപാടാണെന്ന് സി.പി.ഐ.എം നേതാവ് ടികെ ഹംസ Read more

  കണ്ണൂർ ജില്ലയിലെ കോളേജുകളിൽ സൈക്കോളജിസ്റ്റ് നിയമനം: മെയ് 21ന് അഭിമുഖം
നിലമ്പൂരിലെ സിപിഐഎം സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത് മുഖ്യമന്ത്രിയുടെ മരുമകന്റെ ഓഫീസെന്ന് പി.വി. അൻവർ
Kerala election CPIM candidate

നിലമ്പൂരിലെ സിപിഐഎം സ്ഥാനാർത്ഥിയെ മുഖ്യമന്ത്രിയുടെ മരുമകന്റെ ഓഫീസാണ് തീരുമാനിക്കുന്നതെന്ന് പി.വി. അൻവർ ആരോപിച്ചു. Read more

കണ്ണൂരിൽ റെഡ് അലർട്ട്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala monsoon rainfall

കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി Read more

കണ്ണൂർ കുപ്പത്ത് വീണ്ടും മണ്ണിടിച്ചിൽ; ദേശീയപാത അതോറിറ്റി അലംഭാവമെന്ന് ആക്ഷേപം
Kannur landslide

കണ്ണൂർ കുപ്പത്ത് ദേശീയപാത നിർമ്മാണത്തിനിടെ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായി. കുന്നിടിച്ച് നിർമ്മാണം നടക്കുന്ന Read more

റാപ്പർ വേടന് പിന്തുണയുമായി സിപിഐഎം; വിമർശനം തുടരുമെന്ന് പ്രഖ്യാപനം
CPI(M) support rapper Vedan

സംഘപരിവാർ ആക്രമണങ്ങൾക്കിടയിൽ റാപ്പർ വേടന് പിന്തുണയുമായി സിപിഐഎം രംഗത്ത്. നരേന്ദ്രമോദിയെ വിമർശിക്കാൻ ആർക്കാണ് Read more

കണ്ണൂരിൽ 8 വയസ്സുകാരിയെ പിതാവ് ഉപദ്രവിച്ച സംഭവം; മന്ത്രിയുടെ അടിയന്തര ഇടപെടൽ
Kannur child abuse

കണ്ണൂരിൽ 8 വയസ്സുകാരിയെ പിതാവ് ക്രൂരമായി ഉപദ്രവിക്കുന്ന വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മന്ത്രി Read more

  കണ്ണൂർ കുപ്പത്ത് വീണ്ടും മണ്ണിടിച്ചിൽ; ഗതാഗതം തടസ്സപ്പെട്ടു
കണ്ണൂരിൽ ദേശീയപാതയ്ക്ക് സമീപം മണ്ണിടിച്ചിൽ; നാട്ടുകാരുടെ പ്രതിഷേധം
Kannur landslide protest

കണ്ണൂരിൽ ദേശീയപാതയ്ക്ക് സമീപം കുപ്പത്ത് മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് നാട്ടുകാരുടെ പ്രതിഷേധം. ദേശീയപാതയിൽ Read more

വയനാട്ടിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം; കണ്ണൂർ പഴശ്ശി അണക്കെട്ട് തുറക്കുന്നു
Kerala monsoon rainfall

വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം Read more

കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി; ഭാര്യയ്ക്ക് വെട്ടേറ്റു
Kannur murder case

കണ്ണൂരിൽ കാഞ്ഞിരക്കൊല്ലി ആമിനത്തോട് എന്ന സ്ഥലത്ത് യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. മടത്തേടത്ത് Read more

Leave a Comment