മധ്യപ്രദേശുകാരി നികിത പൊര്‍വാള്‍ 2024 ഫെമിന മിസ് ഇന്ത്യ വേള്‍ഡ്

Anjana

Nikita Porwal Femina Miss India 2024

2024 ഫെമിന മിസ് ഇന്ത്യ വേള്‍ഡ് മത്സരത്തില്‍ മധ്യപ്രദേശുകാരിയായ നികിത പൊര്‍വാള്‍ സൗന്ദര്യറാണി കിരീടം ചൂടി. രേഖ പാണ്ഡേ ഫസ്റ്റ് റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, ഗുജറാത്തില്‍ നിന്നുള്ള ആയുഷി ധോലാകിയ രണ്ടാം റണ്ണറപ്പ് സ്ഥാനം കരസ്ഥമാക്കി. കഴിഞ്ഞ വര്‍ഷത്തെ വിജയിയായ നന്ദിനി ഗുപ്തയാണ് നികിതയ്ക്ക് സൗന്ദര്യറാണി കിരീടമണിയിച്ചത്. നേഹ ധൂപിയ മിസ് ഇന്ത്യ സാഷ് അണിയിക്കുകയും ചെയ്തു.

നികിത പൊര്‍വാള്‍ 2024 ലോക സുന്ദരി മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. മുന്‍ ലോകസുന്ദരി ഐശ്വര്യ റായ് ബച്ചന്റെ വലിയ ആരാധികയാണ് നികിത. 18-ാം വയസില്‍ ടിവി അവതാരകയായാണ് അവള്‍ കരിയര്‍ ആരംഭിച്ചത്. പിന്നീട് തീയറ്റര്‍ ആര്‍ട്ടിസ്റ്റിലേക്ക് തന്റെ കഴിവ് തിരിച്ചറിഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നികിത അറുപതിലധികം നാടകങ്ങളില്‍ അഭിനയിക്കുകയും ‘കൃഷ്ണ ലീല’ എന്ന പേരില്‍ നാടകം രചിക്കുകയും ചെയ്തിട്ടുണ്ട്. അവളുടെ കലാപരമായ പശ്ചാത്തലവും സൗന്ദര്യവും ഒരുമിച്ച് ചേര്‍ന്നതാണ് ഈ വിജയത്തിന് കാരണമായത്.

Story Highlights: Madhya Pradesh’s Nikita Porwal crowned Femina Miss India World 2024, to represent India in Miss World pageant

Leave a Comment