കോൺഗ്രസിന്റെ ഡിജിറ്റൽ മീഡിയ കൺവീനർമാർക്ക് വാഴില്ലേ? പി സരിനും പാർട്ടി വിട്ടു

നിവ ലേഖകൻ

P Sarin KPCC digital media convenor resignation

കോൺഗ്രസിന്റെ ഡിജിറ്റൽ മീഡിയ കൺവീനർ സ്ഥാനത്തിരുന്ന പി സരിൻ പാർട്ടി വിട്ടതോടെ സാമൂഹ്യ മാധ്യമങ്ങളിൽ പരിഹാസം ഉയരുകയാണ്. അനിൽ ആന്റണിക്ക് പിന്നാലെ സരിനും പാർട്ടി വിട്ടതോടെ ‘കോൺഗ്രസിന്റെ ഡിജിറ്റൽ മീഡിയ കൺവീനറാണോ, എന്നാൽ മറുകണ്ടം ചാടിയിരിക്കും’ എന്ന പരിഹാസമാണ് ഉയരുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, അന്നത്തെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് അനിൽ ആന്റണിയെ പാർട്ടിയുടെ ഡിജിറ്റൽ കമ്യൂണിക്കേഷൻ സെല്ലിന്റെ തലപ്പത്തേക്ക് നിയമിച്ചത്. എന്നാൽ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററി വിഷയത്തിൽ കോൺഗ്രസിന്റെ നിലപാടിനെ എതിർത്ത് അനിൽ ആന്റണി പുറത്ത് പോയതിന് പിന്നാലെയാണ് പി സരിൻ ഈ സ്ഥാനത്തേക്കെത്തുന്നത്.

അനിൽ ആന്റണിക്ക് പകരക്കാരനായി എത്തിയ സരിൻ ഇപ്പോൾ വിവാദങ്ങൾക്ക് പിന്നാലെ ‘കൈ’ വിട്ടിരിക്കുകയാണ്. അനിൽ ആന്റണി ബിജെപിയിലേക്ക് പോയപ്പോൾ പി സരിൻ നീങ്ങിയത് ചെങ്കൊടിത്തണലിലേക്കാണ്.

സരിനിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വീണാ നായരുടെ നേതൃത്വത്തിൽ ജനുവരിയിൽ ഹൈക്കമാൻഡിന് പരാതി നൽകിയിരുന്നു.

ഡിജിറ്റൽ മീഡിയ വിഭാഗം നൽകിയ ഉപകരാറിലെ ക്രമക്കേട് മുതൽ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.

Story Highlights: P Sarin resigns as KPCC digital media convenor, following Anil Antony’s departure

Related Posts
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; പ്രതികരണങ്ങൾ വേണ്ടെന്ന് കെ.പി.സി.സി
Rahul Mamkoottathil case

ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. രാഹുൽ Read more

പുടിന്റെ വിരുന്നിൽ പങ്കെടുത്തതിൽ തരൂരിന് അതൃപ്തി; ഹൈക്കമാൻഡിന് അതൃപ്തി
Shashi Tharoor Putin dinner

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി രാഷ്ട്രപതി ഭവനിൽ ഒരുക്കിയ അത്താഴവിരുന്നിൽ ശശി തരൂർ Read more

പ്രമുഖനായ നേതാവിനെ കോൺഗ്രസ് പുറത്താക്കി; സി.പി.ഐ.എമ്മിനെതിരെ വിമർശനവുമായി ചാണ്ടി ഉമ്മൻ
Rahul Mamkoottathil controversy

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പുറത്താക്കിയതിനെ ചാണ്ടി ഉമ്മൻ വിമർശിച്ചു. സി.പി.ഐ.എമ്മിനെതിരെയും അദ്ദേഹം ആരോപണങ്ങൾ Read more

രാഹുൽ പുറത്ത്; ‘വീണത് പൊളിറ്റിക്കൽ ക്രൈം സിൻഡിക്കേറ്റ്’; ആരോപണവുമായി പി. സരിൻ
Rahul Mamkoottathil expulsion

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ സി.പി.ഐ.എം നേതാവ് പി. സരിൻ Read more

രാഹുലിനെ പുറത്താക്കിയതിൽ അഭിമാനമെന്ന് വി.ഡി. സതീശൻ; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം
VD Satheesan

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ കോൺഗ്രസ് സ്വീകരിച്ച നടപടിയിൽ തങ്ങൾക്കെല്ലാവർക്കും അഭിമാനമുണ്ടെന്ന് വി.ഡി. സതീശൻ Read more

രാഹുൽ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് കെ ടി ജലീൽ; കോൺഗ്രസിനും ലീഗിനുമെതിരെ വിമർശനം
Rahul Mamkootathil case

ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടർന്ന് Read more

രാഹുലിനും ഷാഫിക്കും എതിരെ ആരോപണം; പുറത്താക്കിയ ഷഹനാസിനെ തിരിച്ചെടുത്ത് കോൺഗ്രസ്
M A Shahanas

രാഹുൽ മാങ്കൂട്ടത്തിനും ഷാഫി പറമ്പിലിനുമെതിരെ ആരോപണം ഉന്നയിച്ചതിനെ തുടർന്ന് പുറത്താക്കിയ എം എ Read more

രാഹുലിനെ പുറത്താക്കിയത് സ്ത്രീപക്ഷ നിലപാട്: സന്ദീപ് വാര്യർ
Rahul Mankoottathil expulsion

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയ കെപിസിസി പ്രസിഡൻ്റ് സണ്ണി Read more

ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി
Rahul Mankootathil Expelled

ബാലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് Read more

രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയത് എഐസിസി അനുമതിയോടെ; സണ്ണി ജോസഫ്
Rahul Mankootathil expelled

ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത് എഐസിസിയുടെ അനുമതിയോടെയാണെന്ന് Read more

Leave a Comment