ഇന്ത്യയിലെ ഏറ്റവും മികച്ച ടൂർ ഓപ്പറേറ്ററായ ‘ബെന്നീസ് റോയൽ ടൂർസ്’ വീണ്ടും യാത്രികരെ ആവേശഭരിതരാക്കുന്ന ഒരു അസാധാരണ യാത്രയ്ക്ക് തുടക്കം കുറിക്കുകയാണ്. ‘ഗ്രേറ്റ് ഇന്ത്യൻ റോഡ് ട്രിപ്പ്’ എന്ന് വിളിക്കപ്പെടുന്ന ഈ യാത്രയിൽ, ഇന്ത്യയിലെ ഏഴ് മഹാത്ഭുതങ്ങളും യുനെസ്കോ ലോകപൈതൃകപ്പട്ടികയിൽ ഇടംപിടിച്ച അഞ്ച് സൈറ്റുകളും റോഡ് മാർഗം സന്ദർശിക്കും. ഒക്ടോബർ 19ന് നാലുമണിക്ക് എറണാകുളം ദർബാർ ഹാൾ മൈതാനത്തുനിന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് യാത്ര ഫ്ലാഗ് ഓഫ് ചെയ്യും.
36 ദിവസത്തെ ഈ യാത്രയിൽ പതിനേഴ് സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയും ബെന്നീസ് റോയൽ ടൂർസിന്റെ സൂപ്പർ ലക്ഷ്വറി എസി ബസ് സഞ്ചരിക്കും. ഏകദേശം പതിമൂവായിരം കിലോമീറ്റർ താണ്ടുന്ന ഈ യാത്രയിൽ, ഇന്ത്യയുടെ നാല് അതിർത്തികൾക്കുള്ളിലെ പ്രധാന ആകർഷണങ്ങളെല്ലാം കാണാൻ സാധിക്കും. ഗോമമേശ്വര ബാഹുബലി, ഹംപി, വിജയപുരം എംപയർ, ഗോൾഡൻ ടെമ്പിൾ, അമൃത്സർ, ഖജുരാഹോ, കൊണാർക് സൂര്യക്ഷേത്രം, നളന്ത, താജ് മഹൽ എന്നീ മഹാത്ഭുതങ്ങളും സന്ദർശിക്കും.
യുനെസ്കോ പൈതൃകപട്ടികയിലെ അജന്ത, എല്ലോറ, മഹാബലിപുരം, ആഗ്ര ഫോർട്ട്, തഞ്ചാവൂർ ടെമ്പിൾ എന്നിവിടങ്ങളും സന്ദർശനത്തിൽ ഉൾപ്പെടുന്നു. കൂടാതെ വേളാങ്കണ്ണി, ബിജാപ്പൂർ, അജ്മീർ എന്നീ ആരാധനാലയങ്ങളിലും സന്ദർശനം നടത്തും. ഗ്രാമങ്ങളിലൂടെയുള്ള ബസ് യാത്രയിൽ ഗാന്ധിജി വിഭാവനം ചെയ്തപോലെ ഇന്ത്യയുടെ ആത്മാവിനെ അടുത്തറിയാൻ കഴിയുമെന്ന് ബെന്നീസ് റോയൽ ടൂർസ് സാരഥി ബെന്നി പാനികുളങ്ങര പറഞ്ഞു. ഫ്ലാഗ് ഓഫ് ചടങ്ങിൽ ടൂറിസം മന്ത്രിക്കു പുറമെ സിനിമാ സംവിധായകൻ ലാൽ ജോസും പങ്കെടുക്കും.
Story Highlights: Benny’s Royal Tours launches 36-day ‘Great Indian Road Trip’ covering 7 wonders and 5 UNESCO sites across India.