കോൺഗ്രസിൽ നിന്ന് പി സരിനെ പുറത്താക്കി; കാരണം അച്ചടക്കലംഘനവും പാർട്ടി വിരുദ്ധ പ്രവർത്തനവും

നിവ ലേഖകൻ

Congress expels P Sarin

കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന ഡോ. പി സരിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഗുരുതരമായ അച്ചടക്കലംഘനവും പാർട്ടി വിരുദ്ധ പ്രവർത്തനവുമാണ് സരിൻ നടത്തിയതെന്ന് കെപിസിസി അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സരിനെ പുറത്താക്കിയതായി അറിയിക്കുന്ന കെപിസിസിയുടെ കത്ത് 24-ന് ലഭിച്ചു. കോൺഗ്രസിന്റെ അധഃപതനത്തിന് കാരണം വിഡി സതീശനാണെന്ന് സരിൻ വിമർശിച്ചിരുന്നു. വി ഡി സതീശൻ, രാഹുൽ മാങ്കൂട്ടത്തിൽ, ഷാഫി പറമ്പിൽ എന്നിവർ കോൺഗ്രസിലെ ക്വട്ടേഷൻ സംഘമാണെന്നും അദ്ദേഹം ആരോപിച്ചു.

കെട്ടുറപ്പുള്ള സംവിധാനത്തിലേക്ക് പാർട്ടി എത്തിയാത്തത് ചിലരുടെ മനോഭാവം കൊണ്ടാണെന്നും സരിൻ കുറ്റപ്പെടുത്തി. ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ സിപിഐഎം പരിശോധന നടത്തിയെങ്കിലും കോൺഗ്രസിൽ അത്തരമൊന്നും നടക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങാനാണ് തന്റെ തീരുമാനമെന്ന് സരിൻ പറഞ്ഞു.

രാഷ്ട്രീയ വ്യത്യാസമില്ലാതെ കൗൺസിലർമാരെ ഉൾപ്പെടെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയെ നേരിടാൻ കോൺഗ്രസ് ദുർബലമാണെന്നും, ചേർന്ന് നിൽക്കേണ്ടത് ഇടതുപക്ഷത്തിലാണെന്നും സരിൻ അഭിപ്രായപ്പെട്ടു. താൻ തലവേദന അല്ല, തലവേദനയ്ക്കുള്ള മരുന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: Congress expels P Sarin for indiscipline and anti-party activities

Related Posts
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; പ്രതികരണങ്ങൾ വേണ്ടെന്ന് കെ.പി.സി.സി
Rahul Mamkoottathil case

ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. രാഹുൽ Read more

പുടിന്റെ വിരുന്നിൽ പങ്കെടുത്തതിൽ തരൂരിന് അതൃപ്തി; ഹൈക്കമാൻഡിന് അതൃപ്തി
Shashi Tharoor Putin dinner

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി രാഷ്ട്രപതി ഭവനിൽ ഒരുക്കിയ അത്താഴവിരുന്നിൽ ശശി തരൂർ Read more

പ്രമുഖനായ നേതാവിനെ കോൺഗ്രസ് പുറത്താക്കി; സി.പി.ഐ.എമ്മിനെതിരെ വിമർശനവുമായി ചാണ്ടി ഉമ്മൻ
Rahul Mamkoottathil controversy

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പുറത്താക്കിയതിനെ ചാണ്ടി ഉമ്മൻ വിമർശിച്ചു. സി.പി.ഐ.എമ്മിനെതിരെയും അദ്ദേഹം ആരോപണങ്ങൾ Read more

രാഹുൽ പുറത്ത്; ‘വീണത് പൊളിറ്റിക്കൽ ക്രൈം സിൻഡിക്കേറ്റ്’; ആരോപണവുമായി പി. സരിൻ
Rahul Mamkoottathil expulsion

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ സി.പി.ഐ.എം നേതാവ് പി. സരിൻ Read more

രാഹുലിനെ പുറത്താക്കിയതിൽ അഭിമാനമെന്ന് വി.ഡി. സതീശൻ; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം
VD Satheesan

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ കോൺഗ്രസ് സ്വീകരിച്ച നടപടിയിൽ തങ്ങൾക്കെല്ലാവർക്കും അഭിമാനമുണ്ടെന്ന് വി.ഡി. സതീശൻ Read more

രാഹുൽ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് കെ ടി ജലീൽ; കോൺഗ്രസിനും ലീഗിനുമെതിരെ വിമർശനം
Rahul Mamkootathil case

ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടർന്ന് Read more

രാഹുലിനും ഷാഫിക്കും എതിരെ ആരോപണം; പുറത്താക്കിയ ഷഹനാസിനെ തിരിച്ചെടുത്ത് കോൺഗ്രസ്
M A Shahanas

രാഹുൽ മാങ്കൂട്ടത്തിനും ഷാഫി പറമ്പിലിനുമെതിരെ ആരോപണം ഉന്നയിച്ചതിനെ തുടർന്ന് പുറത്താക്കിയ എം എ Read more

രാഹുലിനെ പുറത്താക്കിയത് സ്ത്രീപക്ഷ നിലപാട്: സന്ദീപ് വാര്യർ
Rahul Mankoottathil expulsion

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയ കെപിസിസി പ്രസിഡൻ്റ് സണ്ണി Read more

ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി
Rahul Mankootathil Expelled

ബാലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് Read more

രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയത് എഐസിസി അനുമതിയോടെ; സണ്ണി ജോസഫ്
Rahul Mankootathil expelled

ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത് എഐസിസിയുടെ അനുമതിയോടെയാണെന്ന് Read more

Leave a Comment