അല്ലു അർജുനെ കാണാൻ 1,600 കിലോമീറ്റർ സൈക്കിൾ ചവിട്ടിയെത്തിയ ആരാധകന് താരത്തിന്റെ സർപ്രൈസ് സമ്മാനം

Anjana

Allu Arjun fan gesture

യുപി സ്വദേശിയായ ഒരു ആരാധകന്റെ അസാധാരണമായ യാത്രയും അല്ലു അർജുന്റെ മനോഹരമായ പ്രതികരണവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഈ ആരാധകൻ അല്ലു അർജുനെ കാണാനായി യുപിയിൽ നിന്ന് ഹൈദരാബാദിലേക്ക് 1,600 കിലോമീറ്ററിലധികം ദൂരം സൈക്കിൾ ചവിട്ടിയെത്തിയതാണ് ഈ കഥയുടെ പ്രത്യേകത. കാറോ ബസോ ട്രെയിനോ അല്ല, മറിച്ച് സൈക്കിളിലാണ് ഇയാൾ ഈ ദീർഘദൂര യാത്ര നടത്തിയത്.

ഇഷ്ടതാരത്തെ കാണുന്നതും, ഗിഫ്റ്റ് കൊടുക്കുന്നതും, സെൽഫിയെടുക്കുന്നതുമൊക്കെ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. എന്നാൽ ഈ സംഭവം അതിനപ്പുറമാണ്. ആരാധകന്റെ സമർപ്പണം അറിഞ്ഞ അല്ലു അർജുൻ വികാരാധീനനായി. തുടർന്ന്, അദ്ദേഹം തന്റെ ആരാധകനുവേണ്ടി ഒരു വമ്പൻ സർപ്രൈസ് നൽകി – തിരികെ നാട്ടിലേക്ക് പോകാൻ ഒരു വിമാന ടിക്കറ്റ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ ഫാൻ ബോയ് മോമെന്റ് വെറും കൂടിക്കാഴ്ചയിൽ ഒതുങ്ങിയില്ല. അല്ലു അർജുൻ തന്റെ ആരാധകന്റെ സമർപ്പണത്തെ അംഗീകരിക്കുക മാത്രമല്ല, അദ്ദേഹത്തിന്റെ തിരിച്ചുപോക്കിനെക്കുറിച്ചും ചിന്തിച്ചു. ഹൈദരാബാദിലേക്ക് എത്തിയ സൈക്കിൾ തിരികെ നാട്ടിലേക്ക് എത്തിക്കാനുള്ള സജ്ജീകരണവും അദ്ദേഹം ഒരുക്കി. ഇത്തരം സംഭവങ്ങൾ താരങ്ങളും ആരാധകരും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നു.

Story Highlights: Allu Arjun surprises fan who cycled 1,600 km from UP to Hyderabad with flight ticket home

Leave a Comment