ഒറ്റദിവസം കൊണ്ട് ആനപാപ്പാനാവാം; വനംവകുപ്പ് കോഴ്സ് നടത്തുന്നു

നിവ ലേഖകൻ

elephant mahout certification course

പാലക്കാട്, തൃശൂർ ജില്ലകളിൽ വനംവകുപ്പിന്റെ സാമൂഹിക വനവത്കരണവിഭാഗം ഒറ്റദിവസം കൊണ്ട് ആനപാപ്പാനാവാൻ അവസരമൊരുക്കുന്നു. പാലക്കാട് ജില്ലയിലെ കോഴ്സ് ഒലവക്കോട് വനം ഡിവിഷൻ ആസ്ഥാനത്ത് 22-നും തൃശ്ശൂരിലേത് 23-നും നടത്തും. കോഴ്സിൽ പങ്കെടുക്കുന്നവർക്ക് പാപ്പാന്മാരാവുന്നതിനുള്ള സർട്ടിഫിക്കറ്റ് ലഭിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആനയുടമസ്ഥൻ നൽകുന്ന സാക്ഷ്യപത്രത്തോടുകൂടിയതാണ് കോഴ്സ്. നിലവിൽ ആനകളുടെ കൈവശക്കാർക്കും പാപ്പാനായി പരിചയസമ്പത്തുണ്ടെന്നു നിശ്ചിതഫോറത്തിൽ സാക്ഷ്യപത്രം നൽകുന്നവർക്കും കോഴ്സിൽ പങ്കെടുക്കാം. ഇതിനായി ആധാർ കാർഡിന്റെ പകർപ്പ്, ഫോട്ടോ, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവയുമായെത്തി രജിസ്റ്റർ ചെയ്യണം.

2003-ലെ നാട്ടാനപരിപാലനചട്ടത്തിലെ വ്യവസ്ഥപ്രകാരം ആനയെ പരിപാലിക്കുന്നവർക്ക് വനംവകുപ്പിന്റെ യോഗ്യതാസർട്ടിഫിക്കറ്റ് നിർബന്ധമാണ്. കേന്ദ്രസർക്കാരിന്റെ മാനദണ്ഡപ്രകാരം അഞ്ചുവർഷം ആനപരിപാലനരംഗത്തുള്ളവർക്ക് മാത്രമേ കോഴ്സിൽ പങ്കെടുക്കാൻ കഴിയൂ. കോട്ടൂർ, കോടനാട്, കോന്നി എന്നീ നാട്ടാന പരിശീലനകേന്ദ്രങ്ങളിൽ മൂന്നുവർഷം ആനപരിപാലനരംഗത്തുള്ളവർക്കും പങ്കെടുക്കാം.

സർട്ടിഫിക്കറ്റ് ലഭിക്കുന്നവർക്ക് സർക്കാരിലും ദേവസ്വം ബോർഡുകളിലും അപേക്ഷിക്കാൻ കഴിയും. പാപ്പാന്മാർക്ക് സർക്കാർ ഇൻഷുറൻസ് പരിരക്ഷയുമുണ്ട്. എന്നാൽ, കോഴ്സ് നടത്തുന്നതിനെതിരെ മൃഗാവകാശ സംഘടന രംഗത്തെത്തി, ഹെറിറ്റേജ് ആനിമൽ ടാസ്ക് ഫോഴ്സ് സെക്രട്ടറിക്ക് പരാതി നൽകുകയും ചെയ്തു.

  എം.വി ഗോവിന്ദൻ്റേത് തരംതാണ പ്രസ്താവന; ഗോവിന്ദൻ മാസ്റ്റർ ഗോവിന്ദച്ചാമിയാകരുത്: കത്തോലിക്കാ സഭ

Story Highlights: Forest Department offers one-day course for elephant mahout certification in Kerala

Related Posts
പ്രാവുകൾക്ക് തീറ്റ നൽകുന്നതിന് വിലക്ക്; പ്രതിഷേധം ശക്തമാക്കി മൃഗസ്നേഹികൾ
Mumbai pigeon feeding

മുംബൈ നഗരത്തിൽ പ്രാവുകൾക്ക് ഭക്ഷണം നൽകുന്നതിന് ഏർപ്പെടുത്തിയ വിലക്കിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രാവുകൾ Read more

തെരുവ് നായ വിഷയം: മൃഗസ്നേഹിക്കും സർക്കാരിനുമെതിരെ വിമർശനവുമായി ഹൈക്കോടതി
stray dog issue

തെരുവ് നായ വിഷയത്തില് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും നിര്ണായകമായ ഇടപെടലുകളാണ് ഉണ്ടായിരിക്കുന്നത്. തെരുവ് Read more

മലപ്പുറം കരുവാരകുണ്ടിൽ നാട്ടുകാരുടെ പ്രതിഷേധം അവസാനിച്ചു
Karuvarakund tiger issue

മലപ്പുറം കരുവാരകുണ്ടിൽ കടുവയെ പിടികൂടാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം അവസാനിച്ചു. വനം വകുപ്പ് അധികൃതർ Read more

  കോഴിക്കോട് ഫ്ലവേഴ്സ് മ്യൂസിക് അവാർഡ്സ് 2025: സംഗീത മഴയിൽ കുതിർന്ന് രാവ്
പുലിപ്പല്ല് കേസ്: തുടർനടപടികൾ ചർച്ച ചെയ്യാൻ വനംവകുപ്പ് യോഗം ചേരുന്നു
leopard tooth case

റാപ്പർ വേടനെതിരെയുള്ള പുലിപ്പല്ല് കേസിൽ തുടർനടപടികൾ ചർച്ച ചെയ്യാൻ വനംവകുപ്പ് തിങ്കളാഴ്ച യോഗം Read more

ഇടുക്കി മുള്ളരിങ്ങാട്ടിൽ കാട്ടാന ആക്രമണം: യുവാവിന് ദാരുണാന്ത്യം
Idukki elephant attack

ഇടുക്കി മുള്ളരിങ്ങാട്ടിൽ കാട്ടാന ആക്രമണത്തിൽ 22 വയസ്സുകാരനായ അമർ ഇലാഹി മരണപ്പെട്ടു. തേക്കിൻ Read more

വന്യജീവി സംഘർഷം: വനം വകുപ്പിന് ഫണ്ട് അനുവദിക്കുന്നതിൽ സർക്കാർ മന്ദഗതി
Kerala forest department funding

കേരളത്തിൽ വന്യജീവി-മനുഷ്യ സംഘർഷങ്ങൾ വർധിക്കുന്നു. ബജറ്റിൽ വകയിരുത്തിയ 48 കോടിയിൽ 21.82 കോടി Read more

കട്ടമ്പുഴ ദുരന്തം: എല്ദോസിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മന്ത്രി ശശീന്ദ്രന്
Kuttampuzha elephant attack

കട്ടമ്പുഴയിലെ കാട്ടാന ആക്രമണത്തില് കൊല്ലപ്പെട്ട എല്ദോസിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം Read more

  അമ്മയുടെ പുതിയ എക്സിക്യൂട്ടീവ് യോഗം ഇന്ന്; മെമ്മറി കാർഡ് വിവാദവും WCC പ്രതികരണവും ചർച്ചയാകും
മാട്ടുപ്പെട്ടി ഡാമിലെ സീപ്ലെയിൻ പദ്ധതിക്കെതിരെ വനം വകുപ്പിന്റെ എതിർപ്പ്
Seaplane project Mattupetty Dam

മാട്ടുപ്പെട്ടി ഡാമിൽ സീപ്ലെയിൻ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ വനം വകുപ്പ് എതിർപ്പ് അറിയിച്ചു. ആനകളിൽ Read more

ശബരിമല തീർത്ഥാടനം: വനം വകുപ്പിന്റെ സമഗ്ര ക്രമീകരണങ്ങൾ
Sabarimala pilgrimage forest department measures

ശബരിമല മണ്ഡല മകരവിളക്ക് ഉത്സവകാലത്തെ വനം വകുപ്പിന്റെ ക്രമീകരണങ്ങൾ വിലയിരുത്തി. തീർത്ഥാടകർക്കായി വിപുലമായ Read more

ആനകളെ സംരക്ഷിച്ചില്ലെങ്കിൽ അടുത്ത തലമുറയ്ക്ക് മ്യൂസിയത്തിൽ മാത്രം കാണാം: ഹൈക്കോടതി മുന്നറിയിപ്പ്
Kerala High Court elephant protection

ആനകളെ ഉപയോഗിക്കുന്നതിനെതിരെ കേരള ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. നാട്ടാനകളാക്കി മാറ്റാനുള്ള ശ്രമത്തിനിടെ Read more

Leave a Comment