കെപിസിസി നേതൃത്വം പി സരിന്റെ നീക്കത്തിന് പിന്നാലെ പ്രതികരണം നടത്തി. നാളെ തൃശൂരിലും പാലക്കാട്ടും നേതൃയോഗം ചേരാൻ തീരുമാനിച്ചു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ കണ്ണൂരിലെ പരിപാടികൾ റദ്ദാക്കി തൃശൂരിൽ തുടരാനാണ് തീരുമാനം. പ്രതിപക്ഷ നേതാവും നാളെ തൃശൂരിലെത്തും. ഇരുവരും പങ്കെടുത്തുകൊണ്ട് നേതൃയോഗം ചേർന്ന് പ്രതിരോധ തന്ത്രങ്ങൾ മെനയും.
ഇതിനിടെ കോൺഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും തുറന്നടിക്കാൻ ഡോ പി സരിൻ തയ്യാറെടുക്കുന്നു. നാളെ വീണ്ടും മാധ്യമങ്ങളെ കണ്ടേക്കുമെന്നും തുടർനീക്കങ്ങൾ പ്രഖ്യാപിക്കാനാണ് സാധ്യതയെന്നും റിപ്പോർട്ടുകളുണ്ട്. നിലപാട് പരസ്യമായി പ്രഖ്യാപിച്ചിട്ടും പാർട്ടി പരിഗണിക്കാത്തതിൽ കടുത്ത അതൃപ്തിയിലാണ് ഡോ പി സരിൻ.
രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിന് നേരെ തുറന്നടിച്ച് കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര് ഡോ പി സരിൻ രംഗത്തെത്തിയിരുന്നു. പാർട്ടി കുറച്ച് ആളുടെ ആവശ്യത്തിന് വഴങ്ങരുതെന്നും വഴങ്ങിയാൽ ഹരിയാന ആവർത്തിക്കുമെന്നും സരിൻ വിമര്ശിച്ചു. നേതൃത്വത്തിന് തിരുത്താൻ ഇനിയും സമയമുണ്ടെന്നും ഇല്ലെങ്കിൽ തോൽക്കുക രാഹുൽ മാങ്കൂട്ടമല്ല, രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയമായിരിക്കുമെന്നും സരിന് പറഞ്ഞു. എന്നാൽ പി സരിനിനെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഇന്ന് രംഗത്തുവന്നു. രാഹുല് മാങ്കൂട്ടത്തില് മിടുമിടുക്കനായ സ്ഥാനാര്ത്ഥിയാണെന്നും സ്ഥാനാര്ത്ഥി നിര്ണയം കൂടിയാലോചനയില് നിന്നുണ്ടായതാണെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: KPCC called leadership meetings in response to P Sarin’s move against Rahul Gandhi’s candidacy