ട്രൂഡോ സര്‍ക്കാരുമായി അടുത്ത ബന്ധം; ഇന്ത്യയ്ക്കെതിരെ വിവരങ്ങള്‍ കൈമാറിയതായി ഖാലിസ്ഥാനി നേതാവ് പന്നൂന്‍

Anjana

Khalistani leader Pannun Trudeau government

കാനഡയിലെ ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍ ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരുമായുള്ള അടുത്ത ബന്ധം വെളിപ്പെടുത്തി. കഴിഞ്ഞ രണ്ട്-മൂന്ന് വര്‍ഷമായി കാനഡ പ്രധാനമന്ത്രിയുടെ ഓഫീസുമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് പന്നൂന്‍ കനേഡിയന്‍ വാര്‍ത്താ ചാനലായ സിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഇന്ത്യന്‍ ഹൈ കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന ചാര പ്രവര്‍ത്തനങ്ങള്‍ താന്‍ ട്രൂഡോയെ അറിയിച്ചുവെന്നും ട്രൂഡോയുടെ പ്രസ്താവന നീതിയെയും സുരക്ഷയെയും പിന്തുണയ്ക്കുന്നുവെന്നും പന്നൂന്‍ പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാരിനെയും ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയെയും പക്ഷപാതപരമെന്ന് വിശേഷിപ്പിച്ച് ഇയാള്‍ വിമര്‍ശിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഖലിസ്ഥാനി ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ പേരില്‍ പന്നൂനിന്റെ സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് ഇന്ത്യയില്‍ നിരോധിച്ചിരുന്നു. ഇന്ത്യ ഭീകരവാദിയായി പ്രഖ്യാപിച്ച ഈ ഖാലിസ്ഥാന്‍ വിഘടനവാദി നേതാവിന്റെ വെളിപ്പെടുത്തലുകള്‍ കാനഡ-ഇന്ത്യ ബന്ധത്തില്‍ പുതിയ സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുമെന്ന് കരുതപ്പെടുന്നു.

Story Highlights: Khalistani separatist leader Gurpatwant Singh Pannun reveals close ties with Justin Trudeau’s government, sharing information on alleged Indian spy activities.

Leave a Comment