ഗുജറാത്തിൽ വിഷവാതക ചോർച്ച; അഞ്ച് തൊഴിലാളികൾ മരിച്ചു

Anjana

Gujarat toxic gas leak

കച്ചിലെ കാൻഡ്ലയിലുള്ള ഇമാമി അഗ്രോ ടെക് എന്ന കമ്പനിയിൽ ഉണ്ടായ വിഷവാതക ചോർച്ചയിൽ 5 തൊഴിലാളികൾ മരണമടഞ്ഞു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഫാക്ടറിയിലെ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് വിഷവാതകം ചോർന്നതെന്നാണ് നിഗമനം. മരിച്ചവരിൽ സൂപ്പർവൈസറും ടാങ്ക് ഓപ്പറേറ്ററും ഉൾപ്പെടുന്നു.

ഫാക്ടറി ഉൽപാദനത്തിൽ ഉപയോഗിക്കുന്ന ഭക്ഷ്യ എണ്ണയിൽ നിന്നുള്ള മാലിന്യ ചെളി നീക്കം ചെയ്യാൻ ഒരു ജീവനക്കാരൻ ടാങ്ക് പരിശോധിക്കുന്നതിനിടയിലാണ് വിഷവാതകം ചോർന്നത്. ഇതോടെ ഒരു തൊഴിലാളി ബോധരഹിതനായി ടാങ്കിലേക്ക് വീണു. മറ്റ് രണ്ട് തൊഴിലാളികൾ ഇയാളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അവരും പുക ശ്വസിച്ച് ബോധം നഷ്ടപ്പെട്ടു. കച്ച് (ഈസ്റ്റ്) പൊലീസ് സൂപ്രണ്ട് സാഗർ ബഗ്മർ ഈ വിവരങ്ങൾ അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തൊഴിലാളികളെ ഉടൻ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും അഞ്ചുപേരും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി രാംബാഗ് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ശാരീരിക അവശതകൾ നേരിട്ട ചില തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം കമ്പനി സഹായധനം പ്രഖ്യാപിച്ചു.

Story Highlights: Five workers died after inhaling toxic gas at Imami Agro Tech factory in Kandla, Gujarat

Leave a Comment