യുണൈറ്റഡ് കിംഗ്ഡം (യു.കെ) വെയില്‍സില്‍ വിവിധ സ്പെഷ്യാലിറ്റികളില്‍ ഡോക്ടര്‍മാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് 2024 നവംബര്‍ 07 മുതല്‍ 14 വരെ എറണാകുളത്ത് നടക്കും. സീനിയർ ക്ലിനിക്കൽ ഫെല്ലോസ്, സ്പെഷ്യാലിറ്റി ഡോക്ടർമാർ, ഇന്റർനാഷണൽ സീനിയർ പോർട്ട്ഫോളിയോ പാത്ത് വേ ഡോക്ടർമാർ എന്നീ തസ്തികകളിലാണ് അവസരം. എമർജൻസി മെഡിസിൻ, അക്യൂട്ട് മെഡിസിൻ, ഓങ്കോളജി, ഗ്യാസ്ട്രോഎന്ററോളജി/ഹെപ്പറ്റോളജി, കാർഡിയോളജി, റേഡിയോളജി, ഡയബറ്റിസ്, പാത്തോളജി, യൂറോളജി, ഹെമറ്റോളജി തുടങ്ងിയ വിഭാഗങ്ങളിലാണ് നിയമനം.
സീനിയർ ക്ലിനിക്കൽ ഫെലോസ് തസ്തികയ്ക്ക് കുറഞ്ഞത് മൂന്നു വർഷവും, സ്പെഷ്യാലിറ്റി ഡോക്ടർമാർക്ക് നാലു വർഷവും, സീനിയർ പോർട്ട്ഫോളിയോ പാത്ത് വേ തസ്തികയിൽ 12 വർഷവും പ്രവൃത്തിപരിചയം ആവശ്യമാണ്. ശമ്പളം യഥാക്രമം £43,821 – £68,330, £59,727 – £95,400, £96,990 – £107,155 എന്നിങ്ങനെയാണ്. ശമ്പളത്തിനു പുറമേ ജിഎംസി രജിസ്ട്രേഷൻ സ്പോൺസർഷിപ്പ് ഉൾപ്പെടെ മറ്റ് ആനുകൂല്യങ്ങൾക്കും അർഹതയുണ്ടാകും.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ സി.വി, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, പാസ്പോർട്ടിന്റെ പകർപ്പ് എന്നിവ സഹിതം www.nifl.norkaroots.org വെബ്സൈറ്റ് സന്ദർശിച്ച് ഒക്ടോബർ 23 ന് അകം അപേക്ഷ നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളിൽ) 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവീസ്) ബന്ധപ്പെടാവുന്നതാണ്.
Story Highlights: NORKA Roots recruitment for doctors in various specialties in Wales, UK, to be held in Ernakulam from November 7-14, 2024.